ഇല്ലെങ്കില്‍ ഇവിടെയൊന്ന് ക്ലിക്കിക്കോളൂ
അതിന്‍റെ തുടര്‍ച്ചയായി ഇതും വായിച്ചോളൂ
ഇനി തിരുവനന്തപുരത്ത് പട്ടം പ്ലാമൂട് ജംഗ്ഷനില്‍ നിന്നും സ്റ്റാച്യൂ വരെയും തിരികെ പ്ലാമൂട് വരെയും വാഹനത്തില്‍ സഞ്ചരിച്ചുനോക്കു.
നോക്കാനെന്താണ് അല്ലേ? സഞ്ചരിക്കുന്നവര്‍ ഇപ്പോള്‍ത്തന്നെ അറിയുന്നുണ്ടാവുമല്ലോ.
സാധാരണയായി ട്രാഫിക് പരിഷ്ക്കാരം നടപ്പിലാക്കുമ്പോള്‍ കഴിയുന്നത്ര ക്രോസിംഗ് ഒഴിവാക്കാനാണ് നോക്കുന്നത്. പുതിയ പരിഷ്ക്കാരം വരുന്നതിനുമുമ്പ് പി.എം.ജി മുതല്‍ സ്റ്റാച്ച്യു വരെ ഒരു ക്രോസിംഗ് പോലും ഉണ്ടായിരുന്നില്ല. പിന്നീട് രണ്ടെണ്ണമായി. ഇപ്പോള്‍ നാലായി. അതുപോലെതന്നെ സ്റ്റാച്യു മുതല്‍ പി.എം.ജി വരെ നേരത്തേ ഒറ്റ ക്ട്രോസിംഗുപോലുമില്ലായിരുന്നു. ഇപ്പോളത് മൂന്നായി. മാത്രമോ ഹനുമാന്‍ ക്ഷേത്രത്തിനുമുന്നിലുള്ള റോഡ് ഇടിച്ചുപൊളിച്ചു സംരക്ഷണ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്നു. കാലിനനുസരിച്ചുള്ള ചെരുപ്പ് കിട്ടിയില്ലെങ്കില്‍ ചെരിപ്പിനനുസരിച്ച് കാല് മുറിക്കണം. അല്ല പിന്നെ.
ഇതിനോടനുബന്ധിച്ച് തന്നെ പാളയം അടിപ്പാതയിലെ വാഹനങ്ങളുടെ ആവൃത്തി (frequency) കൂടി എടുക്കണം. ഇപ്പോഴത്തെ പരിഷ്ക്കാരങ്ങള്‍ മുഴുവനും അതിനെ ചുറ്റിപ്പറ്റിയാണ്. ദോഷം പറയരുതല്ലോ, പ്രകടനങ്ങളും ജാഥകളും എം.ജി. റോഡ് കീഴടക്കുമ്പോള്‍ ഒരേയൊരാശ്രയം അടിപ്പാത തന്നെയാണ്.
ഇതുപോലെ മറ്റൊരു പരിഷ്ക്കാരമാണ് ബേക്കറി ജംഗ്ഷനിലെ മേല്‍പ്പാത. അതിനെപ്പറ്റി പിന്നെപ്പറയാം.
No comments:
Post a Comment