ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. അറിഞ്ഞില്ലേ സുഹൃത്തുക്കളെ തിരുവനന്തപുരം പട്ടത്ത് പുതിയ ട്രാഫിക് പരിഷ്ക്കാാാാാാരം. ഇടതുവശത്ത് (കുറ്റം പറയരുതല്ലോ തിരുവന്തപുരത്തേക്ക് പോകുന്ന ഭാഗത്തും വരുന്ന ഭാഗത്തും) 'വേലി' കെട്ടിത്തിരിച്ച് വണ്ടികള്‍ വിടുന്നു. പഴയ പരിഭവങ്ങള്‍ക്കൊന്നും ഒരു ശമനവും ഇല്ല. അതുകണ്ടപ്പോള്‍ ചിരിച്ചുപോയതാണേ... ക്ഷമിച്ചുകള. (അവന്മാരുടെ ഒരു തൊലിക്കട്ടിയേ...)
മറ്റൊരുവിശേഷം കൂടിയുണ്ട്. പാളയത്ത് ഫൈന്‍ ആര്‍ട്ട്സ് കോളേജിനുമുന്നില്‍ കുത്തിക്കിളയ്ക്കുന്നുണ്ട്. 'അടിപ്പാത' യുണ്ടാക്കിയ പ്രശ്നങ്ങള്‍ തീര്‍ക്കാനാത്രെ...ഇപ്പോഴത്തെ വണ്‍വേ, ടൂവേ ആക്കാന്‍ പോകുകയാണെന്ന് കേട്ടു. എങ്ങനെ പരിഷ്ക്കരിക്കുന്നുവെന്ന് മുന്‍കൂട്ടി ജനങ്ങളെക്കൂടി അറിയിച്ച് അഭിപ്രായം തിരക്കിയാല്‍ എന്താ? അല്ലെങ്കില്‍ ഒരു 'ടെംപററി' അറേഞ്ചുമെന്‍റ് നടത്തി പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വിട്ടുനോക്കിയതിനുശേഷം പോരെ ഈ 'പെര്‍മനന്‍റ്' ട്രാഫിക് ഐലന്‍റ് നിര്‍മ്മാണം.
1 comment:
അതൊക്കെ മനസ്സിലായോണ്ടല്ലെ എല്ലാരും കൂടെ ചിരിച്ചെ..;)
Post a Comment