Thursday 18 February, 2010

ആക്കുളം പാലം

തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ശ്രീകാര്യത്തേയും പ്ലാമൂട് മുതല്‍ പാളയം വരെയുമുള്ള 'കുരുക്കുകളില്‍' നിന്ന് രക്ഷപ്പെടാനായി ബൈപ്പാസാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ആക്കുളം പാലത്തില്‍ അറ്റകുറ്റപ്പണി. അവിടെ എന്താണ് ചെയ്യുന്നത്? ബീമുകള്‍ക്കിടെയിലെ ജോയിന്‍റുകള്‍ മാറ്റുന്നു. അതുകാരണം ഒരുവരിയായി ആണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. എന്തുമാത്രം ബുദ്ധിമുട്ടനുഭവിക്കുന്നു. അതും ഒന്നും രണ്ടും ദിവസമല്ല, രണ്ടാഴ്ചയിലേറെയായി. എന്നിട്ടും പകുതിഭാഗം ആയിട്ടില്ല. അവിടെ ചുറ്റികയും ആണിയും കൊണ്ടിരിക്കുകയാണ് പണിക്കാര്‍, എന്തിനെന്നോ "ചുരണ്ടാന്‍"; ചുരണ്ടി ചുരണ്ടി എന്നാണാവോ എന്തോ ഇവര്‍ ചുണ്ണാമ്പു തേക്കുന്നത്? ഇങ്ങിനെയാണെങ്കില്‍ ഇവരെയെങ്ങാനും ഒരു പാലം പണിയാല്‍ ഏല്പിച്ചാലുള്ള കഥയോ?
ശിവ ശിവ, ന ആലോചനമര്‍ഹതി. അല്ല പിന്നെ.