Sunday 13 September, 2009

സീബ്രാ ക്രോസിംഗ് ആര്‍ക്കുവേണ്ടി

സീബ്രാ ക്രോസിംഗ് ആര്‍ക്കുവേണ്ടി? ഇപ്പോള്‍ തിരുവനന്തപുരത്ത് സീബ്രാ ക്രോസിംഗില്‍ വണ്ടി നിറുത്തുക എന്നത് ഒരു ഫാഷനാണ്. സീബ്രാ ക്രോസിംഗിന് മുമ്പായി ആരെങ്കിലും നിറുത്തിയിരുന്നാല്‍
പോലും അതുവകയ്ക്കാതെ അവര്‍ക്കു മുമ്പില്‍ സ്ഥാനം പിടിക്കുന്നവരാണ് കൂടുതല്‍പേരും. കാല്‍നടക്കാര്‍ വാഹനങ്ങള്‍ക്കിടയില്‍കൂടി മറുകണ്ടം ചാടിക്കൊള്ളണം.
ഇതിനിടയ്ക്ക് വാഹനങ്ങള്‍ അനങ്ങിത്തുടങ്ങിയാല്‍ അവന്‍റെ കാര്യം കഷ്ടമെന്നല്ലാതെന്തുപറയാന്‍?ഇതു കാണുന്ന പോലീസുകാരന്‍ കമാന്നൊരക്ഷരം മിണ്ടില്ല. (വിരലിലെണ്ണാവുന്ന പോലീസുകാര്‍
ഇതിനപവാദമാണ് കേട്ടോ)

1 comment:

അപ്പൂട്ടൻ said...

ഒരു ചെറിയ കൂട്ടിച്ചേർക്കൽ കൂടി....
എത്ര സീബ്രാക്രോസിങ്ങ്‌ കാൽനടക്കാർക്ക്‌ ഉപയോഗപ്രദമാണെന്ന് നോക്കിയിട്ടുണ്ടോ?
പട്ടം മുതൽ കേശവദാസപുരം വരെയുള്ള റോഡിൽ പലയിടത്തും ഇത്തരം ക്രോസിങ്ങ്‌ കാണാം. പലതും ഉപയോഗിച്ച്‌ മറുവശത്തെത്തിയാൽ പിന്നെ ഫുട്പാത്തിലേക്ക്‌ കയറാൻ പറ്റില്ല, കാരണം ക്രോസിങ്ങ്‌ അവസാനിക്കുന്നയിടത്ത്‌ ഭംഗിയായി കൈവരികൾ ഇട്ട്‌ ഫുട്പാത്ത്‌ അടച്ചിരിക്കും. ഫുട്പാത്തിലേക്ക്‌ കയറണമെങ്കിൽ പാവം പിന്നേയും കുറച്ചുദൂരം റോഡിലൂടെത്തന്നെ നടക്കണം.
ചാടിക്കയറേണ്ടതല്ലാത്ത, നടന്നുകയറാവുന്ന എത്ര ഫുട്പാത്തുകളുണ്ട്‌ നമുക്ക്‌? ഒരു വികലാംഗൻ എങ്ങിനെ ഇവ ഉപയോഗിക്കും?
നിയമം അനുസരിക്കുന്നതിൽ, നടത്തുന്നതിൽ ഒക്കെ പാകപ്പിഴ ഉണ്ടാവാം, ഇത്‌ അതിനേക്കാൾ വഷളായ ഒരു കാര്യമല്ലേ. തലയ്ക്കകത്ത്‌ എന്തെങ്കിലും വേണം, ഇല്ലെങ്കിൽ ഇതൊക്കെ തന്നെ ഫലം.