Monday 5 October, 2009

ഹനാന്‍റെ പുതിയ വിശേഷങ്ങള്‍

ഹനാനെ ഓര്‍മ്മയില്ലേ? കുറച്ചു ദിവസം മുമ്പ് ഞാനെഴുതിയിരുന്നു. അതിന് കമന്‍റായി Anivar Anand ഇങ്ങനെ എഴുതിയിരുന്നു.


അതിന്‍പ്രകാരം ഞാന്‍ മേല്‍പറഞ്ഞ ലിങ്കുകള്‍ പരിശോധിച്ചു ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ മറുപടി എഴുതാന്‍ വൈകിയതുകൊണ്ട് ആറിയ കഞ്ഞി പഴങ്കഞ്ഞിയാണല്ലോ എന്നു കരുതി. ഇന്നിതാ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിരിക്കുന്നു.

അത് ഇവിടെ വായിക്കാം.



Thursday 1 October, 2009

ബോട്ടപകടം - ആദരാഞ്ജലികള്‍

മരണം 41 ആയി. കാരണങ്ങള്‍ തെരെഞ്ഞിട്ടും പഴി പറഞ്ഞിട്ടും ഇനി കാര്യമില്ല. മരിച്ചവര്‍ മരിച്ചു. അവരുടെ ബന്ധുക്കള്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ നോക്കണം

---- എന്നൊക്കെപ്പറഞ്ഞ് കൈയൊഴിയാന്‍ ഉത്തരവാദപ്പെട്ടവരെ അനുവദിക്കരുത്. ഉത്തരവാദികള്‍ക്ക് കൊടുക്കുന്ന ശിക്ഷ മറ്റുള്ളവര്‍ക്കും ഒരു പാഠമാകണം. ഇവിടെ ബോട്ടില്‍ ഓവര്‍ലോഡ് കയറ്റിയിട്ടില്ല. പക്ഷെ അപ്പര്‍ഡെക്കില്‍ ഓവര്‍ലോഡുണ്ടായിരുന്നിരിക്കണം. പോരാത്തതിന് ഡ്രൈവറുടെ അശ്രദ്ധയുമുണ്ട്. മാത്രമല്ല, ബോട്ടിലേക്ക് കയറുന്നതിനുമുമ്പ് ഓരോ വ്യക്തിയേയും ലൈഫ് ജാക്കറ്റ് ധരിപ്പിക്കേണ്ടതായിരുന്നു. അങ്ങിനെയായിരുന്നുവെങ്കില്‍ ഇത്രയധികം മരണമുണ്ടാകുമായിരുന്നില്ല. മൃഗങ്ങളെ കാണാനാണ് ബോട്ട് യാത്രയ്ക്ക് പോകുന്നത് എന്നതുകൊണ്ട് മൃഗങ്ങളെ കാണുമ്പോള്‍ ഒരു വശത്തേക്ക് എല്ലാവരേയും വരാന്‍ അനുവദിക്കാതിരിക്കാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഉള്ള ജീവനക്കാര്‍ ഉണ്ടാകണമായിരുന്നു.
എന്തായാലും മരിച്ചവരുടെ ഓര്‍മ്മക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അവരുടെ ബന്ധുമിത്രാദികളുടെ സങ്കടത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

ഒരാഴ്ച മുമ്പ് നമുക്ക് ഇതേപോലെ അനുശോചിക്കേണ്ടിവരുമായിരുന്ന സംഭവമായിരുന്നു കേരള യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റല്‍ ഇടിഞ്ഞുവീണ സംഭവം. ഭാഗ്യം മാത്രമാണ് രക്ഷിച്ചത്.