Tuesday 20 September, 2011

ബോംബ്


പെട്രോളിന് 3 രൂപ വര്‍ദ്ധിപ്പിച്ചു.  ഇന്നിതാ സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധനവിലൂടെ ലഭിക്കുന്ന അധികനികുതി വേണ്ടെന്നു വച്ചിരിക്കുന്നു.  അതിലൂടെ സംസ്ഥാന സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിപോലും. 108 കോടി രൂപയുടെ നഷ്ടമുണ്ടായിപോലും.  വിലവര്‍ദ്ധിപ്പിച്ച് പൊതുജനങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചു് ലഭിക്കുന്ന വരുമാനത്തിലെ കുറവിനെയാണ് ഈ പറയുന്നത്.   വില വര്‍ദ്ധനവിന് കമ്പനികള്‍ അവകാശപ്പെടുന്ന കാരണങ്ങള്‍ രസകരമാണ്.  ഡോളറിന്മേല്‍ രൂപയ്ക്കുള്ള വിലയിടിവ് കാരണം പറഞ്ഞാണ് വിലകൂട്ടിയിരിക്കുന്നത്.  ലിറ്ററിന് നൂറുരൂപയാക്കിയാലും ഇവര്‍ക്ക് നഷ്ടം മാറില്ല.  കാരണം പത്തുകിട്ടുന്നവന്‍ നൂറിനെപ്പറ്റിയും നൂറ്കിട്ടുമ്പോള്‍ ആയിരത്തെപ്പറ്റിയും ആലോചിച്ച് വേവലാതിപ്പെടുന്നവര്‍ക്കെങ്ങിനെ മതിയാകാന്‍ ?  കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യവസായ ഭീമന്മാര്‍ നല്‍കേണ്ട 4.61 ലക്ഷംകോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍എഴുതിത്തള്ളിയത്.
വിലക്കയറ്റത്തിന്‍റെ തോത് കുറയ്ക്കാനും വ്യവസായ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുമായി നിരവധി ഇളവുകളാണ്കേന്ദ്ര സര്‍ക്കാര്‍ എണ്ണവ്യവസായികള്‍ക്ക് നല്‍കിയത്. എന്നാല്‍ അവരതെല്ലാം വാങ്ങി കീശയിലാക്കി പോയി.   എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്ന പേരില്‍ പെട്രോളിന് വിലകൂട്ടുമ്പോള്‍ സര്‍ക്കാരിന് നികുതിയിനത്തില്‍ വന്‍തുക ലഭിക്കുന്നു.  അതില്‍ അല്പംപോലും വിട്ടുവീഴ്ച ചെയ്യാന്‍ അവര്‍ തയ്യാറില്ല.  കഴിഞ്ഞ ദിവസം നമ്മുടെ കേന്ദ്രന്‍ അന്തോണിച്ചായന്‍ പറഞ്ഞത് "സര്‍ക്കാരിന് ഒരു പൈശയും കിട്ടില്ല" എന്നാണ്.  ഇരുട്ടുകൊണ്ട്ഓട്ടയടയ്ക്കാന്‍ അങ്ങേരെക്കവിഞ്ഞേ മറ്റാരുമുള്ളൂ.
പണ്ട് ബജറ്റ് വരുമ്പോഴാണ് പെട്രോളിന്‍റെ വിലവര്‍ദ്ധിപ്പിച്ചിരുന്നത്. ഇപ്പോഴത് എപ്പോ വേണമെങ്കിലുമാകാമെന്നായി.  ഒന്ന് ഇരുട്ടിവെളുക്കുമ്പോള്‍ വിലമാറി.
ഇന്ത്യയെക്കാള്‍ എത്രയോപാവപ്പെട്ട രാഷ്ട്രങ്ങളാണ് തൊട്ടടുത്തുള്ളശ്രീലങ്കയും ബംഗ്ളാദേശും പാകിസ്ഥാനുമൊക്കെ .  പക്ഷെ അവിടങ്ങളില്‍ 42 മുതല്‍ 50 രൂപവരെയാണ് വില.  ഇവിടെ 70 രൂപ.
ഇതിനുപുറമേ പാചകവാതകത്തിനും വിലക്കയറ്റം ഉടനെ ഉണ്ട്.