നമ്മുടെ ചുറ്റും നിത്യവും പ്രതികരിക്കേണ്ടതായ എന്തെല്ലാം കാണുന്നു. സമയവും സൌകര്യവും ഉടനടി പ്രതികരണത്തില്നിന്നു് നമ്മെ പിന്തിരിപ്പിക്കുന്നു. ഇതാ ഒരു പ്രതികരണവേദി. ഞാന്‍ മനസ്സില്‍ തോന്നുന്നത് കുറിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ വെട്ടിത്തുറന്നെഴുതൂ..... പ്ലീസ്, കഴിയുമെങ്കില്‍ പ്രതികരിക്കൂ.
Monday, 10 November 2008
ഓട്ടോറിക്ഷാക്കാരുടെ തോന്ന്യാസം
തിരുവനന്തപുരത്ത് അവധിദിവസത്തില്‍ (എന്‍െറ അനുഭവം) ഓട്ടോക്കാരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചാല്‍ വലിയ മടിയാണ്. 'ഒതുക്കാന്‍ പോണ്, കഴിക്കാന്‍ പോണ്...' അങ്ങനെ ഒഴിവുകള്‍. പിന്നെന്തിനാ കൈകാണിക്കുമ്പോള് നിര്‍ത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ മറുപടി പറഞ്ഞു. 'തമ്പാനൂരേക്ക് വരാന്‍ പറ്റില്ല അതുതന്നെ'. എന്തൊരു ധിക്കാരം. പിന്നെന്തിനാ ഇവന്മാര് പെര്‍മിറ്റുമായി ഓടുന്നത്? പോലീസുകാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. 'വല്ലപ്പോഴെങ്കിലും സിവിള്‍ ഡ്രസ്സില്‍ ഡ്യൂട്ടിക്കിറങ്ങണം. പാളയത്തുനിന്നോ കരമന നിന്നോ കിഴക്കേക്കോട്ടയില്‍ നിന്നോ തമ്പാനൂരേക്ക് സവാരി വിളിക്കണം. ഇങ്ങനെ അസൌകര്യം പറയുന്നവനെ കൈയോടെ പൊക്കി പെര്‍മിറ്റ് റദ്ദാക്കണം.' അതെങ്ങനെ, അണ്ണന്മാര്ക്ക് ഹെല്‍മറ്റ് പിടിക്കാനല്ലേ നേരമുള്ളൂ. ഒരു ഹെല്‍മറ്റ് തലയില്‍ ഉണ്ടായിരുന്നാല്‍ പിന്നെ ലൈസന്‍സും ഇന്‍ഷ്വറന്‍സും പുകപരിശോധനയും ഒന്നുംവേണ്ട. കാരണം ഹെല്‍മറ്റില്ലാത്തവരെ മാത്രമേ ഇപ്പോള്‍ പരിശോധനക്കായി തടയുന്നുള്ളൂ.
Subscribe to:
Post Comments (Atom)
3 comments:
ചില ഓട്ടോക്കാരുടെ പെരുമാറ്റം വളരെ പ്രധിശേധാര്ഹമാണ് അവരുടെ ഔദാര്യത്തില്‍ യാത്ര ചെയ്യുന്നവരാണെന്ന ഭാവം. യാത്രക്കാരെ കൊണ്ടാണു അവര്‍ കഴിയുന്നതെന്ന ചിന്തയല്ല. പോലീസുകാര്‍ക്ക് വേറെ എന്തൊക്കെ പണികള്‍ കിടക്കുന്നു. !! പിന്നെ ആരോടും മറുത്ത് പറയാന്‍ പറ്റാത്ത കാലമാണിന്ന്. ഗുണ്ടകള്‍ക്കും യൂണിയനല്ലേ.. എന്ത് വൃത്തിക്കേട് ചെയ്താലും അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ സംഘടനയും രാഷ്ടീയക്കാരും പിറകിലുണ്ടാവും.
ഒരു ദിവത്തേക്ക് എല്ലാവരും ഓട്ടോറിക്ഷാ യാത്ര ബഹിഷ്കരിക്കുക..ഹല്ലതെ പിന്നെ..
തമ്പാനൂരിലെ ഓട്ടോക്കാരും ഒട്ടും മോശമല്ല. പിടിച്ചുപറി സ്റ്റാന്റെന്നാണ് അവിടെ നേരേ കാണുന്ന (ഇന്‍ഡ്യന്‍ കോഫി ഹൌസിന്റെ അടുത്ത്)ആ സ്റ്റാന്റുന്റെ പേരു തന്നെ. മിനിമം ചാര്‍ജ്ജ് ഏഴു രൂപയുണ്ടായിരുന്ന കാലത്ത് അവിടെ നിന്നും വഞ്ചിയൂര്‍ ഓള്‍ഡ് ജി പി ഒ ജംഗ്ഷന് വരെ പോകണമെങ്കില്‍ അവന്മാര്ക്ക് ഇരുപത്തിയഞ്ചു രൂപ കൊടുക്കണമായിരുന്നു. നാട്ടുകാരെ പിഴിയുന്ന ഈ കാശുകൊണ്ട് ഇവന്റെയൊക്കെ വീട്ടില്‍ ആഹാരം വച്ചാല്‍ ഇതൊക്കെ ദഹിക്കുന്നല്ലോ എന്നതാണ് അത്ഭുതം. പോലീസുകാരും ഇവര്‍ക്ക് കയ്യാണ്. ഇത് എന്റെ അനുഭവമാണ്.
Post a Comment