മാതൃഭൂമിയുടെ 23.8.2008 ലെ വാര്‍ത്ത
സ്‌കൂട്ടറില്‍ സ്‌ത്രീകള്‍ വശംതിരിഞ്ഞിരുന്ന് യാത്രചെയ്യുന്നത് തടയണം -ഹൈക്കോടതി
കൊച്ചി: സ്‌കൂട്ടറുള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ സ്‌ത്രീകള്‍ ഒരുവശത്തേക്ക് തിരിഞ്ഞിരുന്ന് യാത്രചെയ്യുന്നത് തടയണമെന്ന് ഹൈക്കോടതി. സാരിത്തുമ്പ് പിന്‍ചക്രത്തില്‍ കുരുങ്ങുന്നതും വശംതിരിഞ്ഞിരിക്കുന്നതുമൂലം വാഹനം ബാലന്‍സ്‌തെറ്റി തെന്നിവീഴുന്നതും ഒഴിവാക്കാനാണിതെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് വി.കെ. മോഹനനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തയ്ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്കുക
http://www.mathrubhumi.com/php/newsFrm.php?news_id=1245809&n_type=HO&category_id=3&Farc=&previous=Y
കൂടുതല്‍ വിശദമായി അറിയുന്നതിന് കേരളകൌമുദി നോക്കുക
http://www.keralakaumudi.com/news/082308M/kerala.shtml#14
കേരളസ്ത്രീകളുടെ വസ്ത്രധാരണ രീതി മാറ്റണമെന്നാണ് ജഡ്ജിമാരുടെ കണ്ടുപിടിത്തം. കേരളീയസ്ത്രീകളുടെ തനതുവസ്ത്രമായി ചുരിദാര്‍ ! ഒരു വടക്കേ ഇന്ത്യന്‍ സംസ്കാരം നമുക്ക് ഇവിടെ പടുത്തുയര്‍ത്താം. അമ്മമാരും അമ്മൂമ്മമാരും ഒന്നുകില്‍ ടൂവീലറില്‍ കയറരുത്, ഇല്ലെങ്കില്‍..... അയ്യോ സര്‍, തലവേദന വന്നാല്‍ തലയങ്ങ് മുറിച്ച്‌മാറ്റിയേക്കാം അല്ലേ.
8 comments:
വിധികള്‍ പുറപ്പെടുവിക്കുന്നവര്‍ക്കു എന്തുവേണേല്‍ പറയാമല്ലൊ.അവരുടെ തള്ളമാര് സ്കൂട്ടറില്‍ കയറണ്ടി വന്നാല്‍ അറിയാം.(ചുരിദാര്‍ ഇടുന്നവരാണെങ്കില്‍ കുഴപ്പമില്ല)
ഇതിവിടെ പ്രസക്തമാണെന്ന് തോന്നുന്നതിനാല്‍ പോസ്റ്റുന്നു...
വേഷാമണി അമ്മാള്‍ ഇനി വേഷം മാറ്റണോ
കൊച്ചി: എഴുപതാംവയസ്സില്‍ വേഷാമണി അമ്മാള്‍ വേഷംമാറ്റത്തിനുള്ള ആലോചനയിലും ആകുലതയിലുമാണ്. അയ്യരോടൊപ്പംപഴയ ബജാജ് സ്കൂട്ടറില്‍ റോഡില്‍ ഇറങ്ങണമെങ്കില്‍ ചേല പറ്റാതെ വരുമോ. സാരിയുടുത്ത് വര്‍ഷങ്ങളായി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യാത്രചെയ്യുന്ന മധ്യപ്രായം പിന്നിട്ട സ്ത്രീകള്‍ ആശങ്കയിലാണ്. ഇരുചക്രവാഹനയാത്ര ഉപേക്ഷിക്കണോ അതോ ചുരിദാറിടണോ. ഇരുചക്രവാഹനങ്ങളുടെ പിന്നില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇരുവശത്തും കാലുകളിട്ട് യാത്രചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം, പിന്നില്‍ യാത്രചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് സൂചന. പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ സാരി ഉള്‍പ്പെടെയുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിക്കുന്നതിന് സര്‍ക്കാര്‍ മടിക്കരുതെന്നാണ് കോടതിനിര്‍ദേശം. സാരിയുടുത്തുള്ള യാത്ര നിരോധിച്ചാല്‍ ബൈക്കില്‍ കയറാന്‍ ചുരിദാര്‍ ധരിക്കേണ്ടിവരുമോ എന്ന അങ്കലാപ്പിലാണ് അമ്പത്തെട്ടുകാരിയായ ഇടപ്പള്ളി ചിത്തിരയില്‍ ജാനകിയമ്മ. മകനോടൊപ്പം ബൈക്കിനുപുറകില്‍ ഇരുന്നാണ് ഇപ്പോള്‍ ആശുപത്രിയിലുംമറ്റും പോകുന്നത്. ഗതാഗതതടസ്സം പതിവായ നഗരത്തില്‍ അടിയന്തരഘട്ടത്തില്‍ ഇരുചക്രവാഹനമേ ഉപകാരപ്പെടാറുള്ളൂ. പത്തുപതിനഞ്ചുവര്‍ഷമായി ഇരുചക്രവാഹനത്തില്‍ യാത്രചെയ്തിട്ടും അപകടമുണ്ടായിട്ടില്ല. മകളും സാരിയുടുത്താണ് ബൈക്കില്‍ യാത്രചെയ്യുന്നത്. അവള്‍ക്കുവേണമെങ്കില്‍ ചുരിദാറിടാം. താന്‍ ഇനി ഈ പ്രായത്തില്‍ എങ്ങനെ...? ജാനകിയമ്മയ്ക്ക് കോടതിനിര്‍ദേശത്തോട് തീരെ പൊരുത്തപ്പെടാനാകുന്നില്ല. എന്നാല്‍, കോടതി നിര്‍ദേശിക്കുംവിധം യാത്രചെയ്യുന്നതുതന്നെയാണ് സുരക്ഷിതമെന്ന് കാക്കനാട് എന്‍പിഒഎല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന എരൂര്‍ സ്വദേശി നിഷയും കെഎസ്ഇബിയില്‍ അസിസ്റന്റ് എന്‍ജിനിയര്‍മാരായ സിനിയും റീനയും പറയുന്നു. വാഹനം ഓടിക്കുന്നവര്‍ക്കും പുറകില്‍ ഇരിക്കുന്നവര്‍ക്കും ഇതാണ് നല്ലത്. വശം ചരിഞ്ഞിരിക്കുന്നത് തിരക്കേറിയ റോഡുകളില്‍ അപകടസാധ്യത കൂട്ടുന്നു. എങ്കിലും സുരക്ഷിതത്വം സ്വയം ഉറപ്പാക്കേണ്ട കാര്യമാണ്. അതിനു പകരം ചിലതരം വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നതിനോട് യോജിക്കാനാകില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. ചുരിദാര്‍ ധരിക്കുന്നവര്‍ നിര്‍ബന്ധമായും കാലുകള്‍ ഇരുവശങ്ങളിലേക്കുമിട്ട് യാത്രചെയ്യണമെന്ന് നിര്‍ദേശിക്കാമെന്നു കഴിഞ്ഞ പത്തുവര്‍ഷമായി ഇരുചക്രവാഹനം ഉപയോഗിക്കുന്ന തൃശൂര്‍ പൂങ്കുന്നം സ്വദേശി സുമംഗല പറഞ്ഞു. സാരിയുടുക്കുന്ന ഭാര്യയെ കഴിഞ്ഞ 23 വര്‍ഷമായി തന്റെ ബജാജ് സ്കൂട്ടറിനുപുറകിലിരുത്തി വടുതല ഡോ ബോസ്കോ സ്കൂളില്‍ എത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ ഒരു അപകടവും ഉണ്ടായിട്ടില്ലെന്ന് മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരനായ ജോസ് എഡ്വേഡ് പറഞ്ഞു. ഇനിയിപ്പോള്‍ ബൈക്കിലിരുന്ന് സ്കൂളില്‍ പോകാന്‍ ചുരിദാറിടേണ്ടിവരുമോ എന്ന വിഷമത്തിലാണ് ആനി ടീച്ചര്‍.
deshabhimani news..
ഈയടുത്തകാലത്ത് ഇത്രയും അസംബന്ധം നിറഞ്ഞൊരു ‘നിരീക്ഷണം’കേട്ടിട്ടില്ല.
കഴുത്തിൽക്കൂടി ചുറ്റിയിടുന്ന ദുപ്പട്ട്യ്ക്ക് പുറകിലേയ്ക്ക് വീണുകിടക്കുന്ന രണ്ടറ്റങ്ങളുണ്ട്,സൂക്ഷിച്ചില്ലെങ്കിൽ എപ്പോൾവേണമെങ്കിലും ചക്രത്തിൽക്കുരുങ്ങി മരണക്കുടുക്കായിമാറാം.
ജീൻസിട്ട് മാത്രമേ സ്ത്രീകൾ ബൈക്കിൽക്കേറാൻ പാടുള്ളുവെന്നാകും അടുത്ത
അടി..
ഏതായാലും ഇതൊക്കെ നിയമമാക്കിയെടുക്കാൻ അത്രയെളുപ്പമല്ലായെന്നത് വലീയൊരാശ്വാസം.
വാല്‍മീകി,
പോസ്റ്റിന് അഭിവാദ്യങ്ങള്‍...
വകതിരിവില്ലാത്ത കുറെ ജഡിച്ചിമാരുടെ ഉത്തരവുകള്‍ കേട്ട് കേരളം നടുങ്ങിയിട്ടുണ്ട്....
പൊതുസ്ഥലത്ത് പുകവലി പാടില്ലാ, എന്നാല്‍ കേരളത്തിലങ്ങോളമിങ്ങോളം പുകയില ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് നിയമതടസമില്ല...
പൊതുനിരത്തില്‍ കാര്‍ക്കിച്ച് തുപ്പാന്‍ പാടില്ല- ഇതും അടുത്ത കാലത്ത് വന്ന ഒരു ജഡ്ജ്മെന്റാണ്.....ഇത് പറഞ്ഞ ജഡിച്ചി ഒരു അര കിലോമീറ്റര്‍ വെറുതെ ഒന്ന് നടന്ന് നോക്കുക അപ്പോളറിയാം എവിടെങ്കിലും തുപ്പേണ്ടി വരുമോ എന്ന്..
അടുത്ത ജഡിച്ചിമെന്റ് ടൂ വീലറില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ സാരിയുടുക്കരുത്.....വളരെ നല്ലത് പകരം എന്തെങ്കിലും ഉടുക്കാമോ അതോ ഉടുക്കരുതോ?
സാരിയുടുത്താല്‍ കാലകറ്റി വണ്ടിയില്‍ കയറാന്‍ പറ്റില്ലെന്നതാണ് നീതിമാന്റെ കണ്ടുപിടുത്തം. അപ്പോ ചുരിദാറും ജീന്‍സും ബര്‍മുഡയുമാവാമെന്നായിരിക്കും വ്യംഗ്യാര്‍ത്ഥം...
ടൂ വീലര്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ നീതിമാന്‍മാര്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമിതാണ്. ടൂ വീലറില്‍ സ്ത്രീകള്‍ സാരിയുടുത്ത് സൈഡ് തിരിഞ്ഞിരിക്കുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണമാക്കിയതെന്ന കണ്ടെത്തല്‍ പ്രശംസനീയമാണ്......
ടാക്സ് കൊടുത്ത് വാഹനം നിരത്തിലിറക്കുന്നവന് വണ്ടിയോടിക്കാനുള്ള സൌകര്യം നല്‍കാത്ത സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ ഒരു വാക്കുകൊണ്ടു പോലും വിമര്‍ശിക്കാന്‍ തയ്യാറാവാത്ത കോടതി വീണ്ടും നികുതി കൊടുത്ത് ജീവിക്കുന്ന പൌരന്റെ സ്വകാര്യതകളിലേക്ക് കടന്നുകയറാനാണ് ശ്രമിക്കുന്നത്. വാഹനങ്ങളുടെ എണ്ണം പരമാവധി കൂടിയ സ്ഥിതിക്ക് റോഡുകളുടെ വീതി കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് ഗതാഗത സൌകര്യം വര്‍ദ്ധിപ്പിക്കാന്‍ ബാദ്ധ്യസ്ഥരായ സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുമ്പോള്‍, കോടതികള്‍ക്ക് കുതിരകയറാന്‍ പാവം ജനം ബാക്കി...
പ്രിയ വാല്‍മീകി....
വകതിരിവില്ലാത്ത മാസശമ്പളക്കാരായ കുറെ ജഡിച്ചിമാരണോ പൌരന്റെ ജീവിത ചര്യകളെ നിയമങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ നോക്കുന്നത്?
ഈ ജഡ്ജിമാര്‍ എന്ത് കൊണ്ടു ഇരുചക്ര വാഹനങ്ങള്‍ നാട്ടിലെ ഉപയോഗത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റി രൂപകല്പന ചെയ്യണമെന്നു അവ വില്കുന്ന കമ്പനികളോട് ആവശ്യപെടുന്നില്ല? അവര്‍ ഇപ്പോള്‍ ചെയ്യുന്നത് വെറും അധര വ്യായാമം മാത്രം.
സാരിയുമുടുത്ത് ബൈക്കില്‍ കയറി ഓഫീസില്‍ പോകുന അമ്മമാരുടെ ശ്രദ്ധയ്ക്ക്, ഇനി നിങ്ങള്‍ സാരി പൊതിഞ്ഞ് കൈയില്‍ പിടിക്കുക.. ചുരിദറോ, ജീന്‍സും ടോപ്പോ ധരിച്ച് ബൈക്കില്‍ കവച്ചിരുന്നു യാത്ര ചെയ്യുക..ഒഫീസില്‍ ചെന്നിട്ടു വേണമെങ്കില്‍ ചുരിദാരോ, ജീന്‍സൊ മാറ്റിയിട്ടു സാരി ധരിക്കാം.... ഇതു കോടതിനിയമമാണ്... അനുസരിച്ചില്ലെങ്കില്‍ 100 രൂപ ഫൈന്‍ പോലീസിനു കൊടുക്കേണ്ടി വരും...
വ്രുത്തികെട്ട ഓരോരൊ നിയമങ്ങള്‍....
ഭഗവാനെ!!! ഇനി പൊതു ജനങ്ങള്‍ക്ക് ഒരു അപകടവും വരാതിരിക്കുവന്‍ “ യാതൊരു വസ്ത്രവും ധരിക്കാതെ യാത്ര ചെയ്യുക” എന്നൊരു നിയമമെങ്ങാനും വരുമോ, ആവോ??
പ്രതികരണങ്ങള്‍ക്ക് നന്ദി
ദന്തഗോപുരവാസികളായ ജഡ്ജിമാര്‍ക്ക് ഇങ്ങനെയൊക്കെ അഭിപ്രായപ്പെടാം. ചാണക്യന്‍ പറയുന്നതുപോലെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. ഭൂമിപുത്രിപറയുമ്പോലെ സാരിയെക്കാളും ദോഷമേറുന്നത് ഒരു കണക്കിന് 'ഷാള്‍' ആണ്. അതിന് രണ്ടറ്റം ഉണ്ടാകും പറന്നുനടക്കാന്‍, സാരിക്ക് ഒന്നല്ലേയുള്ളൂ. മാത്രമല്ല ഷാളിന് കിന്നരിയും കാണും. അതാകട്ടെ അതിലും വലിയ അപകടമാണ്. അടുത്തുകൂടിപോകുന്ന വാഹനത്തില്‍ വേണമെങ്കിലും കയറിച്ചുറ്റാം. എന്തായാലും ഹരീഷ്തൊടുപുഴയുടെ അഭിപ്രായം ഓര്‍ത്തുവയ്ക്കുന്നത് നന്ന്. ഇനി എന്തായാലും ഹെല്‍മറ്റിന് പുറമേ പോലീസിന് ഒരു 'വക' കൂടി ആയി; ഇരയെ കുടുക്കാന്‍.
Post a Comment