Friday 22 August, 2008

വീണ്ടും ഒരു ട്രാഫിക് ലൈറ്റ്

തിരുവനന്തപുരത്ത് പി.എം.ജി. ജംഗ്ഷനിലെ ട്രാഫിക് ലൈറ്റിന്‍െറ പ്രവര്‍ത്തനം പോലീസ് ശ്രദ്ധിക്കുന്നുണ്ടോ? അതില്‍ ഓറഞ്ച് നിറത്തില്‍നിന്നും ചുവപ്പിലേക്ക് മാറുന്ന സമയം കേവലം രണ്ടു സെക്കന്‍ഡാണ്. 100 കിമീ വേഗതയില്‍ പോയാല്‍പോലും ഓറഞ്ചില്‍ നിന്നും ചുവപ്പാകുന്നതിനുമുന്‍പ് ട്രാഫിക് ലൈറ്റ് കടക്കാന്‍ കഴിയുകയില്ല.

4 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പച്ച കത്തുമ്പോള്‍ മാത്രം കടന്നാല്‍ പോരെ ചേട്ടോ?

പ്രയാസി said...

ഓറഞ്ചാകുമ്പൊ തന്നെ കടക്കണോന്ന് നിര്‍ബന്ധാച്ചാ..മൊത്തത്തില്‍ ചോക്കും..

അപ്പൊ നമ്മടെ ചാത്തന്‍ പറഞ്ഞ പോലെ ചെയ്താ പ്വാരെ..:)

PIN said...

Why can't you inform this in trafic department TVM.

Pls do that.. good luck..

valmeeki said...

പച്ച കത്തുമ്പോള്‍ പോകുക എന്നത് ന്യായം. പക്ഷെ അതല്ലല്ലോ ഇവിടത്തെ വിഷയം. പച്ചകഴിഞ്ഞ് വരുന്ന ഓറഞ്ചും അതിനുശേഷം വരുന്ന ചുവപ്പുമാണ്. അവിടെയാണ് അപകടം. പച്ച കത്തിനില്‍ക്കുമ്പോള്‍ കടക്കുമ്പോള്‍ പെട്ടെന്ന് ചുവപ്പ് വന്നാല്‍ പോരായിരുന്നോ, ഓറഞ്ചിന്‍റെ ആവശ്യമുണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ ഓറഞ്ചിനും ഉപയോഗമുണ്ട്. ഒരു വാഹനം ട്രാഫിക് സിഗ്നല്‍ അനുസരിച്ച് (പച്ച കത്തിനില്‍ക്കുമ്പോള്‍ )കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ചുവപ്പായി സഡന്‍ബ്രേക്ക് ഉപയോഗിച്ചാല്‍ ആക്സിഡന്‍റ് ഉണ്ടാകും. അല്ലെങ്കില്‍ വാഹനം ട്രാഫിക് ലൈറ്റിന്‍റെ പരിധിയില്‍ (മറ്റുവാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് തടസ്സമായി മധ്യത്തില്‍) നിറുത്തേണ്ടിവരും. എന്നാല്‍ ആദ്യ സീബ്രാ ക്രോസിങ് കടന്നുകഴിയുമ്പോള്‍ ഓറഞ്ച് ലൈറ്റ് കത്തിയാല്‍ ആ വാഹനം അങ്ങേത്തലയ്ക്കലുള്ള സീബ്രാ ക്രോസിങ് (സാധാരണ വേഗതയില്‍) കടന്നുപോകാനുള്ള സമയമെങ്കിലും അനുവദിച്ചിട്ടേ ചുവപ്പ് ആകാവൂ. ഇല്ലെങ്കില്‍ പച്ചലൈറ്റ് കത്തുന്ന മറ്റൊരുവശത്ത് നിന്നും വന്നുതുടങ്ങുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടാനിടയുണ്ട്.