Saturday, 30 August 2008

പണമിടപാടും കബളിപ്പിക്കലും സെക്രട്ടേറിയറ്റ് ജീവനക്കാരും

30.8.2008 ലെ മാതൃഭൂമി വാര്‍ത്ത
വാഗ്‌ദാനത്തില്‍ കുടുങ്ങിയവര്‍ക്ക്‌ നഷ്ടമായത്‌ ലക്ഷങ്ങള്‍
തിരുവനന്തപുരം: ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ പതിനെട്ട്‌ ദിവസം കഴിയുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം രൂപ. ഒരു മാസമായാല്‍ ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ. മൂന്നുമാസം പൂര്‍ത്തിയായാല്‍ ഒരുലക്ഷത്തി അറുപതിനായിരം രൂപ. ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഈ വാഗ്‌ദാനത്തില്‍സെക്രട്ടേറിയറ്റിലെ ഇരുന്നൂറിലേറെ ജീവനക്കാര്‍ക്ക്‌ നഷ്ടപ്പെട്ടത്‌ അനേകം ലക്ഷങ്ങളാണ്‌.

ചാലക്കുഴി, സ്റ്റാച്യൂ, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളില്‍ ടോട്ടല്‍, നെസ്റ്റ്‌, ടോട്ട്‌ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ്‌ ഇത്തരത്തില്‍ മോഹിപ്പിച്ച്‌ നിക്ഷേപം സ്വീകരിച്ച്‌ മുങ്ങിയത്‌.

പതിനായിരം രൂപ മുതല്‍ 40 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ താഴ്‌ന്ന തസ്‌തികയിലുള്ള ജീവനക്കാര്‍ വരെയുള്ളവര്‍ ഇവരുടെ ചതിയില്‍പ്പെട്ടു.

മുഴുവന്‍ വാര്‍ത്തയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കേരളകൌമുദിയില്‍ കുറച്ചുകൂടി വിശദമായ വാര്‍ത്തയുണ്ട് .
നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ ശബരിനാഥിന്‍െറ റിസോര്‍ട്ടും കാറുകളും പിടിച്ചെടുത്തു.
പ്ലസ് റ്റു തോറ്റു, ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്ന് നിക്ഷേപവിദ്യ പഠിച്ചു, കോടികള്‍ കൊയ്തു
കേസന്വേഷണത്തിന് പ്രത്യേക ടീം.
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പണം നഷ്ടപ്പെട്ടവരോട് സഹതാപം തോന്നുന്നുവെങ്കിലും ശരിക്കും സാമാന്യബുദ്ധിയില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലമായിട്ട് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഒരു ലക്ഷം നിക്ഷേപിച്ചാല്‍ 18 ദിവസം കഴിഞ്ഞ് ഒരു ലക്ഷത്തി പതിനായിരം ! ഒരു മാസം കഴിയുമ്പോള്‍ ഇരുപത്തി അയ്യായിരം രൂപ അധികമായി തിരികെ തരുമെങ്കില്‍ അവിടെ എന്താണ് നടക്കുക എന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണ് ചതിയില്‍പ്പെട്ടിരിക്കുന്നത്. എത്രയോ അനുഭവങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ തന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ എന്താണ് പറയുക. വെറും 21 വയസ്സുള്ള ഒരു യുവാവാണ് ഇതിന്‍െറ സൂത്രധാരനത്രെ. ഇനിയെങ്കിലും ഇത്തരം വ്യാജപണമിടപാടുകളില്‍ ആരും വീഴാതിരിക്കട്ടെ


3 comments:

ഒരു “ദേശാഭിമാനി” said...

സത്യം പറഞ്ഞാൽ ഒരു സഹതാപവും അത്യാഗ്രഹികളോട് തോന്നേണ്ട കാര്യമില്ല! അമിതലാഭം എന്നു കേൾക്കുമ്പോൾ ചാടി വീഴുന്ന ഇവർക്കു ഇത്രയുമല്ലേ പോയുള്ളു! ആടു, മാഞ്ചിയം ഇത്യാദികളിലും, മണിചെയിൽ തുടങ്ങിയവയിലും അത്യാഗ്രഹികളായ മൂഡന്മാർ എത്രയോ തുലച്ചുകളഞ്ഞു!

ഒന്നുകൂടി സൂക്ഷിച്ചേക്കുക - ഭൂമിമാഫിയ രൂപത്തിൽ അടുത്ത കുടുക്കുമായി ഇറങ്ങിയിട്ടുള്ള വരോട് സൂക്ഷിച്ചു ഇടപാടുകൾ നടത്തുവാൻ ശ്രദ്ധിക്കുക! ഒരിക്കൽ കുടുങ്ങിയാൽ തല ഊരുവാനാണു പ്രയാസം. കഴിവതും നേരായമാർഗ്ഗം അവലംബിക്കുക - എളുപ്പവഴികളിൽ ചതിക്കുഴികൾ നിറയെ കാണും.

ഹരീഷ് തൊടുപുഴ said...

വിഡ്ഡികള്‍!!!
അക്ഷരാഭ്യാസമുള്ള ഈ ജീവനക്കാരോട് എനിക്കൊട്ടും സഹതാപമില്ല. കാരണം ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ പതിനെട്ട്‌ ദിവസം കഴിയുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം രൂപ കിട്ടണമെങ്കില്‍ അവന്‍ നടത്തുന്നതെന്തെന്ന് ചിന്തിക്കാനുള്ള സാമാന്യവിവരമെങ്കിലും ഇല്ലാത്ത ഈ വങ്കന്മാരുടെ പണം നഷ്ടപ്പെടുക തന്നെ വേണം.
ഇതുപോലെ സമാനമായ ഒരു സംഭവം ഞങ്ങളുടെ നാട്ടിലും ഉണ്ടായി. അങ്ങനെ 80 ലക്ഷത്തോളം രൂപ ഒരാളുടെ മാത്രം പോയെന്നും കേള്‍ക്കുന്നു!!!!

Typist | എഴുത്തുകാരി said...

എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ നോക്കിയിട്ടല്ലേ, ഒന്നലോചിച്ചു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇങ്ങിനെ പറ്റില്ലായിരുന്നല്ലോ.