ഇപ്പോള്‍ പട്ടത്ത് ട്രാഫിക് സിഗ്നല്‍ മനസ്സിലാവണമെങ്കില്‍ ജ്യോത്സ്യം പഠിച്ചിരിക്കണം. ലൈറ്റുകള്‍ പലതും കത്തതായിട്ട് ദിവസങ്ങളായി. ഫ്യൂസായ ബള്‍ബ് മാറ്റിയിടാനുള്ളതേയുള്ളൂ.
ഒരു ലൈറ്റ്പോസ്റ്റ് വാഹനമിടിച്ച് തകര്‍ത്തിട്ട് വര്‍ഷം രണ്ടുമൂന്നായി. അണ്ടര്‍ഗ്രൌണ്ട് വയറിങ് തകരാറ് പരിഹരിക്കാന്‍ റോഡ് കുത്തിപ്പൊളിക്കണമത്രെ. വേണം സര്‍ ആവശ്യം നടക്കണമെങ്കില്‍ അത് ചെയ്യണം.
2 comments:
മുൻപ് പട്ടം ജങ്ഷനിൽ ട്രാഫിക് പൊലീസിന്റെ അനൌൺസ് മെന്റ് ഉണ്ടായിരുന്നു.
“കെ. എൽ. ഒൺ------- നമ്പർ നീല മാരുതി കാർ ഇടതു വശത്തേയ്ക്ക്
മാറ്റിയിടണം” എന്നു തുടങ്ങിയുള്ളത്.
ഞങ്ങൾ കളിയാക്കി ഇങ്ങനെ പറയുമായിരുന്നു.. “ ആ നീല സാരിയുടുത്ത ചേച്ചി
റോഡിൽ നിന്നും കയറി ഫുട് പാത്തിലൂടെ നടക്കണം”
ഇപ്പോഴുമുണ്ടോ ആവോ?.
അതൊരുകാലം നന്ദുജി. ഇപ്പോള്‍ ആട് കിടന്നിടത്ത് പൂടയില്ലെന്നതോ പോട്ടെ, പാടു പോലുമില്ലാത്ത അവസ്ഥയാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. എല്ലാവര്‍ക്കും ഹെല്‍മറ്റ് പിടിത്തം മാത്രമേയുള്ളൂ. അവരുടെ കണ്‍മുന്നിലൂടെ നിയമം ലംഘിച്ചുപോകുന്നവനെ പിടിച്ചു ശിക്ഷിച്ചില്ലെങ്കിലും ഒന്നുവെറുതേ നോക്കുകയെങ്കിലും... ങ്...ഹേ. കഷ്ഷം എന്നല്ലാതെ എന്തുപറയാന്‍. സീബ്രാ ക്രോസിംഗിലേ വണ്ടി നിര്‍ത്തൂ എന്നാണ് ഭൂരിപക്ഷം വണ്ടിയോട്ടക്കരുടെയും നിര്‍ബന്ധം.
Post a Comment