Tuesday, 11 November 2008

ഹെല്‍മറ്റ് പരിശോധന

ഹെല്‍മറ്റ് വേട്ട: ആഭ്യന്തരമന്ത്രി ഇടപെടണം - ശിവന്‍കുട്ടി
തിരു: ഹെല്‍മറ്റ് പരിശോധന സംബന്ധിച്ച് ശിവന്‍കുട്ടി എം.എല്‍.എ. ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഒരു വിഭാഗം പോലീസുകാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പല നിലയിലുള്ള ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി പ്രതിദിനം 100 കേസെടുക്കുന്നതിനാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം കൊടുത്തിരിക്കുന്നതെന്ന് അറിയുന്നു. ഹെല്‍മറ്റ് പരിശോധനയാണ് ഏറ്റവും എളുപ്പം എന്നുള്ളതുകൊണ്ട് മറ്റെല്ലാ പരിശോധനയും ഉപേക്ഷിച്ച് ഹെല്‍മറ്റ് പരിശോധനയില്‍ മാത്രം വ്യാപരിക്കുന്നു. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് കുടുംബങ്ങള്‍ അടക്കമുള്ള ഇരു ചക്രവാഹനയാത്രക്കാരെ കൈകാര്യം ചെയ്യുന്നതെന്നും നിവേദനത്തില്‍ പറയുന്നു.
ദേശാഭിമാനി ദിനപത്രം നവംബര്‍ 11 തിരുവനന്തപുരം എഡിഷന്‍ പ്രാദേശികം പേജ് 3

Monday, 10 November 2008

ഓട്ടോറിക്ഷാക്കാരുടെ തോന്ന്യാസം

തിരുവനന്തപുരത്ത് അവധിദിവസത്തില്‍ (എന്‍െറ അനുഭവം) ഓട്ടോക്കാരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചാല്‍ വലിയ മടിയാണ്. 'ഒതുക്കാന്‍ പോണ്, കഴിക്കാന്‍ പോണ്...' അങ്ങനെ ഒഴിവുകള്‍. പിന്നെന്തിനാ കൈകാണിക്കുമ്പോള്‍ നിര്‍ത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ മറുപടി പറഞ്ഞു. 'തമ്പാനൂരേക്ക് വരാന്‍ പറ്റില്ല അതുതന്നെ'. എന്തൊരു ധിക്കാരം. പിന്നെന്തിനാ ഇവന്‍മാര്‍ പെര്‍മിറ്റുമായി ഓടുന്നത്? പോലീസുകാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. 'വല്ലപ്പോഴെങ്കിലും സിവിള്‍ ഡ്രസ്സില്‍ ഡ്യൂട്ടിക്കിറങ്ങണം. പാളയത്തുനിന്നോ കരമന നിന്നോ കിഴക്കേക്കോട്ടയില്‍ നിന്നോ തമ്പാനൂരേക്ക് സവാരി വിളിക്കണം. ഇങ്ങനെ അസൌകര്യം പറയുന്നവനെ കൈയോടെ പൊക്കി പെര്‍മിറ്റ് റദ്ദാക്കണം.' അതെങ്ങനെ, അണ്ണന്‍മാര്‍ക്ക് ഹെല്‍മറ്റ് പിടിക്കാനല്ലേ നേരമുള്ളൂ. ഒരു ഹെല്‍മറ്റ് തലയില്‍ ഉണ്ടായിരുന്നാല്‍ പിന്നെ ലൈസന്‍സും ഇന്‍ഷ്വറന്‍സും പുകപരിശോധനയും ഒന്നുംവേണ്ട. കാരണം ഹെല്‍മറ്റില്ലാത്തവരെ മാത്രമേ ഇപ്പോള്‍ പരിശോധനക്കായി തടയുന്നുള്ളൂ.

Saturday, 8 November 2008

ഹഹ ഹിഹി ഹൊ ഹൊ

ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. അറിഞ്ഞില്ലേ സുഹൃത്തുക്കളെ തിരുവനന്തപുരം പട്ടത്ത് പുതിയ ട്രാഫിക് പരിഷ്ക്കാാാാാാരം. ഇടതുവശത്ത് (കുറ്റം പറയരുതല്ലോ തിരുവന്തപുരത്തേക്ക് പോകുന്ന ഭാഗത്തും വരുന്ന ഭാഗത്തും) 'വേലി' കെട്ടിത്തിരിച്ച് വണ്ടികള്‍ വിടുന്നു. പഴയ പരിഭവങ്ങള്‍ക്കൊന്നും ഒരു ശമനവും ഇല്ല. അതുകണ്ടപ്പോള്‍ ചിരിച്ചുപോയതാണേ... ക്ഷമിച്ചുകള. (അവന്മാരുടെ ഒരു തൊലിക്കട്ടിയേ...)

മറ്റൊരുവിശേഷം കൂടിയുണ്ട്. പാളയത്ത് ഫൈന്‍ ആര്‍ട്ട്സ് കോളേജിനുമുന്നില്‍ കുത്തിക്കിളയ്ക്കുന്നുണ്ട്. 'അടിപ്പാത' യുണ്ടാക്കിയ പ്രശ്നങ്ങള്‍ തീര്‍ക്കാനാത്രെ...ഇപ്പോഴത്തെ വണ്‍വേ, ടൂവേ ആക്കാന്‍ പോകുകയാണെന്ന് കേട്ടു. എങ്ങനെ പരിഷ്ക്കരിക്കുന്നുവെന്ന് മുന്‍കൂട്ടി ജനങ്ങളെക്കൂടി അറിയിച്ച് അഭിപ്രായം തിരക്കിയാല്‍ എന്താ? അല്ലെങ്കില്‍ ഒരു 'ടെംപററി' അറേഞ്ചുമെന്‍റ് നടത്തി പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വിട്ടുനോക്കിയതിനുശേഷം പോരെ ഈ 'പെര്‍മനന്‍റ്' ട്രാഫിക് ഐലന്‍റ് നിര്‍മ്മാണം.

Thursday, 6 November 2008

ഹ ഹ ഹ ഹ ഹ

ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ

Saturday, 30 August 2008

പണമിടപാടും കബളിപ്പിക്കലും സെക്രട്ടേറിയറ്റ് ജീവനക്കാരും

30.8.2008 ലെ മാതൃഭൂമി വാര്‍ത്ത
വാഗ്‌ദാനത്തില്‍ കുടുങ്ങിയവര്‍ക്ക്‌ നഷ്ടമായത്‌ ലക്ഷങ്ങള്‍
തിരുവനന്തപുരം: ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ പതിനെട്ട്‌ ദിവസം കഴിയുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം രൂപ. ഒരു മാസമായാല്‍ ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ. മൂന്നുമാസം പൂര്‍ത്തിയായാല്‍ ഒരുലക്ഷത്തി അറുപതിനായിരം രൂപ. ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഈ വാഗ്‌ദാനത്തില്‍സെക്രട്ടേറിയറ്റിലെ ഇരുന്നൂറിലേറെ ജീവനക്കാര്‍ക്ക്‌ നഷ്ടപ്പെട്ടത്‌ അനേകം ലക്ഷങ്ങളാണ്‌.

ചാലക്കുഴി, സ്റ്റാച്യൂ, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളില്‍ ടോട്ടല്‍, നെസ്റ്റ്‌, ടോട്ട്‌ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ്‌ ഇത്തരത്തില്‍ മോഹിപ്പിച്ച്‌ നിക്ഷേപം സ്വീകരിച്ച്‌ മുങ്ങിയത്‌.

പതിനായിരം രൂപ മുതല്‍ 40 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ താഴ്‌ന്ന തസ്‌തികയിലുള്ള ജീവനക്കാര്‍ വരെയുള്ളവര്‍ ഇവരുടെ ചതിയില്‍പ്പെട്ടു.

മുഴുവന്‍ വാര്‍ത്തയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കേരളകൌമുദിയില്‍ കുറച്ചുകൂടി വിശദമായ വാര്‍ത്തയുണ്ട് .
നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ ശബരിനാഥിന്‍െറ റിസോര്‍ട്ടും കാറുകളും പിടിച്ചെടുത്തു.
പ്ലസ് റ്റു തോറ്റു, ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്ന് നിക്ഷേപവിദ്യ പഠിച്ചു, കോടികള്‍ കൊയ്തു
കേസന്വേഷണത്തിന് പ്രത്യേക ടീം.
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പണം നഷ്ടപ്പെട്ടവരോട് സഹതാപം തോന്നുന്നുവെങ്കിലും ശരിക്കും സാമാന്യബുദ്ധിയില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലമായിട്ട് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഒരു ലക്ഷം നിക്ഷേപിച്ചാല്‍ 18 ദിവസം കഴിഞ്ഞ് ഒരു ലക്ഷത്തി പതിനായിരം ! ഒരു മാസം കഴിയുമ്പോള്‍ ഇരുപത്തി അയ്യായിരം രൂപ അധികമായി തിരികെ തരുമെങ്കില്‍ അവിടെ എന്താണ് നടക്കുക എന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണ് ചതിയില്‍പ്പെട്ടിരിക്കുന്നത്. എത്രയോ അനുഭവങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ തന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ എന്താണ് പറയുക. വെറും 21 വയസ്സുള്ള ഒരു യുവാവാണ് ഇതിന്‍െറ സൂത്രധാരനത്രെ. ഇനിയെങ്കിലും ഇത്തരം വ്യാജപണമിടപാടുകളില്‍ ആരും വീഴാതിരിക്കട്ടെ


Saturday, 23 August 2008

സ്കൂട്ടറും സ്ത്രീകളും ജഡ്ജിമാരും

മാതൃഭൂമിയുടെ 23.8.2008 ലെ വാര്‍ത്ത

സ്‌കൂട്ടറില്‍ സ്‌ത്രീകള്‍ വശംതിരിഞ്ഞിരുന്ന്‌ യാത്രചെയ്യുന്നത്‌ തടയണം -ഹൈക്കോടതി

കൊച്ചി: സ്‌കൂട്ടറുള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ സ്‌ത്രീകള്‍ ഒരുവശത്തേക്ക്‌ തിരിഞ്ഞിരുന്ന്‌ യാത്രചെയ്യുന്നത്‌ തടയണമെന്ന്‌ ഹൈക്കോടതി. സാരിത്തുമ്പ്‌ പിന്‍ചക്രത്തില്‍ കുരുങ്ങുന്നതും വശംതിരിഞ്ഞിരിക്കുന്നതുമൂലം വാഹനം ബാലന്‍സ്‌തെറ്റി തെന്നിവീഴുന്നതും ഒഴിവാക്കാനാണിതെന്ന്‌ ജസ്റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ്‌ വി.കെ. മോഹനനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച്‌ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തയ്ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്കുക
http://www.mathrubhumi.com/php/newsFrm.php?news_id=1245809&n_type=HO&category_id=3&Farc=&previous=Y

കൂടുതല്‍ വിശദമായി അറിയുന്നതിന് കേരളകൌമുദി നോക്കുക
http://www.keralakaumudi.com/news/082308M/kerala.shtml#14


കേരളസ്ത്രീകളുടെ വസ്ത്രധാരണ രീതി മാറ്റണമെന്നാണ് ജഡ്ജിമാരുടെ കണ്ടുപിടിത്തം. കേരളീയസ്ത്രീകളുടെ തനതുവസ്ത്രമായി ചുരിദാര്‍ ! ഒരു വടക്കേ ഇന്ത്യന്‍ സംസ്കാരം നമുക്ക് ഇവിടെ പടുത്തുയര്‍ത്താം. അമ്മമാരും അമ്മൂമ്മമാരും ഒന്നുകില്‍ ടൂവീലറില്‍ കയറരുത്, ഇല്ലെങ്കില്‍..... അയ്യോ സര്‍, തലവേദന വന്നാല്‍ തലയങ്ങ് മുറിച്ച്‌മാറ്റിയേക്കാം അല്ലേ.

തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് ലൈറ്റിന്‍െറ അതിശോചനീയാവസ്ഥ

ഇപ്പോള്‍ പട്ടത്ത് ട്രാഫിക് സിഗ്നല്‍ മനസ്സിലാവണമെങ്കില്‍ ജ്യോത്സ്യം പഠിച്ചിരിക്കണം. ലൈറ്റുകള്‍ പലതും കത്തതായിട്ട് ദിവസങ്ങളായി. ഫ്യൂസായ ബള്‍ബ് മാറ്റിയിടാനുള്ളതേയുള്ളൂ.
ഒരു ലൈറ്റ്പോസ്റ്റ് വാഹനമിടിച്ച് തകര്‍ത്തിട്ട് വര്‍ഷം രണ്ടുമൂന്നായി. അണ്ടര്‍ഗ്രൌണ്ട് വയറിങ് തകരാറ് പരിഹരിക്കാന്‍ റോഡ് കുത്തിപ്പൊളിക്കണമത്രെ. വേണം സര്‍ ആവശ്യം നടക്കണമെങ്കില്‍ അത് ചെയ്യണം.

Friday, 22 August 2008

വീണ്ടും ഒരു ട്രാഫിക് ലൈറ്റ്

തിരുവനന്തപുരത്ത് പി.എം.ജി. ജംഗ്ഷനിലെ ട്രാഫിക് ലൈറ്റിന്‍െറ പ്രവര്‍ത്തനം പോലീസ് ശ്രദ്ധിക്കുന്നുണ്ടോ? അതില്‍ ഓറഞ്ച് നിറത്തില്‍നിന്നും ചുവപ്പിലേക്ക് മാറുന്ന സമയം കേവലം രണ്ടു സെക്കന്‍ഡാണ്. 100 കിമീ വേഗതയില്‍ പോയാല്‍പോലും ഓറഞ്ചില്‍ നിന്നും ചുവപ്പാകുന്നതിനുമുന്‍പ് ട്രാഫിക് ലൈറ്റ് കടക്കാന്‍ കഴിയുകയില്ല.

Tuesday, 13 May 2008

പെട്രോള്‍ വിതരണം

2008 മെയ് 1 മുതല്‍ പെട്രോള്‍ 1ലിറ്ററില്‍ കുറഞ്ഞ് വിതരണം ചെയ്യുന്നതല്ല എന്ന് എണ്ണ കമ്പനികള്‍ തീരുമാനിച്ചു. എന്നിട്ട് അത് അപ്പടി നടപ്പാക്കിത്തുടങ്ങി. ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോ എന്താവില? ഏകദേശം 50 രൂപയോളം. ഇത്രയും രൂപ കൈയിലില്ലാതെ വാഹനമോടിക്കുന്നവന്‍ പെട്രോള്‍ തീര്‍ന്ന് വഴിയിലായാല്‍ തെണ്ടിയതുതന്നെ. (പണമില്ലാത്തവന്‍ തെണ്ടട്ടെ, അല്ലെ.). ഈ "സാധന"ത്തിന്‍െറ വിലകുറഞ്ഞ് പ്രചാരത്തിലുള്ള കറന്‍സി ഉപയോഗിക്കാന്‍ പറ്റാതായിട്ടൊന്നുമില്ലല്ലോ. പിന്നെന്താ ചില്ലറ ക്ഷാമമോ..? എന്തായാലും എണ്ണക്കമ്പനികളുടെ ഈ തീരുമാനം അല്പം കടുത്തുപോയി. ശക്തമായ പ്രതിഷേധമറിയിക്കുന്നു.

Monday, 12 May 2008

SCHEDULE OF IPL CRICKET 2008

http://premierleaguecricket.in/ipl-schedule/

nude 20-20 IPL Cricket (ഐ.പി.എല്‍. ക്രിക്കറ്റും നഗ്നതയും)

nude 20-20 IPL Cricket (ഐ.പി.എല്‍. ക്രിക്കറ്റും നഗ്നതയും)ക്രിക്കറ്റ് ഇന്ന് ദേശീയ ഗെയിംസാണ് (പാവം ഹോക്കിയെ നമുക്ക് വെറുതെ വിടാം). 20-20 ആയപ്പോള്‍ പിന്നെ പറയുകയും വേണ്ട. അഞ്ചു വയസ്സുകാരന്‍ മുതല്‍ 105 വയസ്സുവരെയുള്ള ജനത ആണ്‍-പെണ്‍ ഭേദമെന്യേ ഇതു ലൈവായി കാണുന്നു. അപ്പോഴാണ് ഫ്ലാറ്റ്ഫോറത്തിനുമുകളില്‍ ശരീരമിളക്കിയാടുന്ന (പ്രത്യേകിച്ചും മുലകുലുക്കിയാടുന്ന) അല്പവസ്ത്രധാരികളായ യുവതികളുടെ അടിയിലൂടെ നീങ്ങുന്ന ക്യാമറഷോട്ടുകള്‍. (വില്‍ക്കാത്ത സാധനം വില്‍ക്കുന്നതിന് പരസ്യമാകാം, പക്ഷെ ക്രിക്കറ്റ് ഒരു എടുക്കാചരക്കൊന്നുമല്ലല്ലോ). എന്തിന്‍െറ പേരിലായാലും ശരി.. ഇതു ഇന്ത്യയാണ്... ഇന്ത്യക്ക് ഒരു സംസ്കാരമുണ്ട്... ഒളിക്കേണ്ടത് ഒളിക്കുകയും മറയ്ക്കേണ്ടത് മറയ്ക്കുകയും വേണം. സെക്സ് പാപമൊന്നുമല്ല; മറിച്ച് ജീവികള്‍ക്ക് അത്യാവശ്യം വേണ്ടതുതന്നെയാണ്. എന്നാല്‍ മനുഷ്യനെ മൃഗത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അവന്‍െറ വിവേചനബുദ്ധിയാണ്. അതു നശിച്ചുപോയാല്‍ മനുഷ്യനും മൃഗത്തിനും പിന്നെന്തു വ്യത്യാസം?

തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് ലൈറ്റിന്‍െറ ശോചനീയാവസ്ഥ

തിരുവനന്തപുരത്ത് പട്ടം എന്ന സ്ഥലത്താണ് ട്രാഫിക് പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. അതിന്‍െറ മൂക്കിന്‍െറ താഴെയുള്ള പട്ടം ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സിസ്ടത്തിലെ ഒരു ഭാഗം വാഹനമിടിച്ച് നശിച്ചിട്ട് വര്‍ഷങ്ങളായി. അത് ഇതുവരെയായും പുന:സ്ഥാപിച്ചിട്ടില്ല. മാത്രമല്ല, തിരുവനന്തപുരം നഗരത്തില്‍ മിക്കസ്ഥലങ്ങളിലും സീബ്രാ ക്രോസിങ് നിലവിലില്ല. ഉള്ളതിലാകട്ടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു. പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ