പുതുക്കിയ സിലബസ്സനുസരിച്ച് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് തസ്തികകള്‍ക്ക് അപേക്ഷിക്കുന്നതിന് ഡിഗ്രി, (സയന്‍സ് ബിരുദത്തില്‍ 50% മോ അതിലധികമോ മാര്‍ക്കോ, ആര്‍ട്ട്സ് വിഷയങ്ങളില്‍ 45% മോ അതിലധികമോ മാര്‍ക്കോ നേടിയിരിക്കണം), പുറമെ
6 മാസത്തില്‍ കുറയാതെയുള്ള കോഴ്സിലൂടെ നേടിയ ഗവ അംഗീകൃത DCA (Diploma in Computer Application) ഉണ്ടായിരിക്കണം. ഇതിനുമുമ്പ് ഈ തസ്തികയിലേക്ക് രണ്ടു ടെസ്റ്റുകളും ഇന്‍റര്‍വ്യൂവും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെറും objective type test മാത്രമേയുള്ളൂവെന്നറിയുന്നു. അതിനാല്‍ ഇപ്രകാരം യോഗ്യത പരിഷ്ക്കരിച്ചതിലൂടെയുള്ള ഗുണമൊന്നും ഈ പരീക്ഷയിലൂടെ ലഭിക്കുകയില്ല. ഇങ്ങനെ ഒരു പരീക്ഷനടന്നുകഴിഞ്ഞാല്‍ സെക്രട്ടേറിയറ്റ് സര്‍വ്വീസിനെന്താ കൊമ്പുണ്ടോ എന്ന ചോദ്യം ചോദിക്കേണ്ടി വരില്ല. അങ്ങിനെ വരുമ്പോള്‍ ഇപ്പോള്‍നല്‍കുന്നതരത്തിലുള്ള ശമ്പള വര്‍ദ്ധന നല്‍കേണ്ടിവരില്ല. അതിനുമൊരു കാരണം വേണമല്ലോ.
CLICK HERE FOR
Qualifications for Secretariat Assistant / Typist Grade II / Last Grade Servants - Modified
പിന്നെ DCA-യുടെ കാര്യം. അത്ഇപ്പോള്‍ പറഞ്ഞതുപോലെ വേണമോയെന്ന കാര്യം പരിശോധിക്കേണ്ടതാണ്. കാരണം പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതിയിട്ടാണ് നാനൂറോ അഞ്ഞൂറോപേര്‍ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ഇവര്‍ക്ക് സര്‍വ്‌വീസില്‍ കയറിയതിനുശേഷം പ്രൊബേഷന്‍ പീരീഡില്‍ ഇന്‍-സര്‍വ്വീസായി DCA പഠിച്ചെടുക്കണമെന്നും എങ്കില്‍ മാത്രമേ പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്നും നിഷ്കര്‍ഷിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. അല്ലാതെ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പണം മുടക്കി ഈ അധികയോഗ്യത നേടിയെടുത്തതിനുശേഷം അപേക്ഷിക്കണമെന്ന് പറയുന്നത് പുനരാലോചിക്കേണ്ട വിഷയമാണ്. അത് ആരെ സഹായിക്കാനാണെന്ന് മനസ്സിലാകുന്നില്ല. ഉദാഹരണമായി റവന്യൂ വകുപ്പില്‍തന്നെ LDC യില്‍ നിന്നും UDC പ്രൊമോഷന്‍ ലഭിക്കണമെങ്കില്‍ ചെയിന്‍ സര്‍വ്വേ പാസായിരിക്കണമെന്നുണ്ട്. അത് പൊതുവായ LDC ലിസ്റ്റില്‍ നിന്നും റവന്യൂ വകുപ്പിലേക്ക് നിയമിക്കപ്പെടുന്നവര്‍ മാത്രം പാസ്സായാല്‍ മതിയാകും. അല്ലാതെ എല്‍ഡിസി-ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും ചെയിന്‍സര്‍വ്വേ പാസായിരിക്കണമെന്ന നിബന്ധനവച്ചാലത്തെ സ്ഥിതി ആലോചിച്ചുനോക്കൂ. ഡിപ്പാര്‍ട്ടുമെന്‍റ് ടെസ്റ്റുകളും സര്‍വ്വീസില്‍ കയറിയതിനുശേഷം പാസ്സായാല്‍ മതി.
ഇനി മറ്റൊന്ന്
ഇപ്പോള്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടത്തുമത്രെ. കഴിഞ്ഞ ജൂലായില്‍ പുറപ്പെടുവിച്ച ഉത്തരവിന് അനുബന്ധമായി ഏതെല്ലാം DCA course-കളാണ് അംഗീകരിച്ചിട്ടുള്ളത് എന്ന് അറിയിച്ചുകൊണ്ടുള്ള ഉത്തരവ് ഈ ജൂലായിലാണ് അവസാനമായി പുറപ്പെടുവിച്ചത്. അതനുസരിച്ച് കോഴ്സുകളില്‍ ചേര്‍ന്ന് യോഗ്യതനേടിയെടുക്കാനുള്ള മിനിമം സമയംപോലും നല്‍കാതെ പി.എസ്.സി. നോട്ടിഫിക്കേഷന്‍ ക്ഷണിക്കുകയാണെങ്കില്‍ അത് DCA സര്‍ട്ടിഫിക്കറ്റ് നേരത്തേതന്നെ ഇല്ലാത്തവരോടുള്ള നീതികേടെന്നേ പറയാനുള്ളൂ. മാത്രമല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് വളരെയധികംപേര്‍ പ്രൈവറ്റ് സ്ഥാപനങ്ങളില്‍പോയി DCA പഠിച്ചിട്ടുമുണ്ട്. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇപ്പോള്‍ വിലയില്ലാതായിരിക്കുകയാണ്.
Click HERE for Various Govt Orders relating courses accepted as equivalent to DCA
വായനക്കാരുടെ അഭിപ്രായമറിയാന്‍ ആഗ്രഹമുണ്ട്
2 comments:
എന്‍െറ മെയിലില്‍ വന്ന ഒരു കമന്‍റ് ഇവിടെ പോസ്റ്റുകയാണ് - valmeeki
---------------------
My computer course (ADCA- advanced diploma in computer application) conducted by CGI is not present in the list of approved courses. Why they didn't make clear about the approval of courses in the early order? ( GO MS 21/P&ARD dated 01/ 07/ 2011) .They only included mark limitations & 6 months DCA in that order. After publishing the names of approved courses there is no enough time to study that.But I don't like to study any other course. I shall avoid sec asst exam due to that computer qualification.
Ithanu parayunnathu kolachhathi ennu . Ellatha samayavum pysasum undakki padichhittu enthu karyam. Thalevara ennu onnu undallo.
----------
എന്നുപറഞ്ഞ് സമാധാനിക്കാം - valmeeki
comment from FaceBook reproduced here:
"Secretariat Asst nu kombundo ? chodiam sariyanu. karanam Psc nerittu post cheyyunna gazatted postukalaya B D O , Deputy Collector thudangiyavaykku degree mark limitation polum badakamalla.Enthinu IAS nu polum vendatha yogyathakal ethinumathram"
thank u 4 comment
Post a Comment