Saturday, 31 December 2011

ഒരു ഓര്‍ഡിനന്‍സുണ്ടെങ്കില്‍ ......!!!

പി.എസ്.സി. റാങ്ക് ലിസ്റ്റ് വിവാദത്തിനു വിരാമം

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടരുതെന്ന നിലപാടിലായിരുന്നു പി.എസ്.സി. അംഗങ്ങള്‍  (ദോഷം പറയരുതല്ലോ, ഇടതുപക്ഷക്കാര്‍).  എന്നാല്‍ കാലാവധി നീട്ടാതിരുന്നാല്‍ പി.എസ്.സിയുടെ പല അധികാരങ്ങളും സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കവര്‍ന്നെടുക്കുമെന്ന്  (...വലതുപക്ഷ?)  ചെയര്‍മാന്‍ ഡോ: കെ.എസ്. രാധാകൃഷ്ണന്‍ മുന്നറിയിപ്പുനല്‍കി.  സര്‍ക്കാരിനുമുന്നില്‍ മുട്ടുമടക്കരുതെന്നും തങ്ങളുടെ അധികാരത്തില്‍ ഉറച്ച് നില്‍ക്കണമെന്നും അംഗങ്ങള്‍ വാദിച്ചപ്പോള്‍ അഡ്വൈസ് ചെയ്യാനും ലിസ്റ്റിന്‍റെ കാലാവധി നീട്ടാനുമുള്ള അധികാരം വരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണക്ക്ട് വന്നാല്‍ നഷ്ടമാകുമെന്ന് ചെയര്‍മാന്‍ തുറന്നടിച്ചു.  ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ പി.എസ്.സി.യുടെ അദികാരം എന്നെന്നേക്കുമായി നഷ്ടമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞത്രെ. (പിന്നെന്തു പി.എസ്.സി., എന്തു കമ്മിഷനംഗം)
അതോടെ എന്നാ പിന്നെ (മാനം രക്ഷിക്കാന്‍) ഒരു പ്രമേയമങ്ങു കിടക്കട്ടെ എന്നും വച്ച് ചായേം കുടിച്ച് വടേം തിന്നുംവച്ച് പാവങ്ങള് വീടുകളിലുംപോയി

റാങ്ക് ലിസ്റ്റ് വിവാദം തീര്‍ന്നതെന്തായാലും നന്നായി.  അത് ലിസ്റ്റിന്‍െറ കാലാവധി നീട്ടിക്കൊടുത്തുകൊണ്ടായതു അതിലും നന്ന്.  പക്ഷെ അതിനു ഓര്‍ഡിനന്‍സ് കാണിച്ച് വിരട്ടുകയും ആ വിരട്ടലില്‍ അംഗങ്ങള്‍ വീഴുകയും ചെയ്യരുതായിരുന്നു.  അപ്പോള്‍ ഭരണഘടനാസ്ഥാപനമെന്നൊക്കെ പറയുന്നതിനെന്താ ഒരു അന്തസ്സ്??  റാങ്ക് ഹോള്‍ഡേഴ്സിന്‍െറ ആവശ്യം ഒരര്‍ത്ഥത്തില്‍ ന്യായമാണ് കാരണം മൂന്നുവര്‍ഷകാലാവധി നിശ്ചയിച്ചിട്ടുള്ള റാങ്ക് ലിസ്റ്റ്, വിരമിക്കല്‍ ഏകീകരണം മൂലം രണ്ടു "മാര്‍ച്ച്" മാസങ്ങളെ കടന്നുപോകുന്നുള്ളൂ.  മൂന്നാമത്തേതിനായി എന്തായാലും അടുത്ത ഏപ്രില്‍ 30 നു മുമ്പാവുകയും ചെയ്യും.  എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നിലവിലുള്ള ലിസ്റ്റില്‍ നിന്നുതന്നെ നിയമനം ത്വരിതഗതിയില്‍ നടത്താന്‍ പി.എസ്.സി. തയ്യാറാകുകയും വേണം.

No comments: