Wednesday 27 April, 2011

സെക്രട്ടേറിയറ്റുകാരെ വഞ്ചിച്ച വോഡഫോണ്‍ Treacherous Vodafone

വോഡഫോണ്‍ മൊബൈലിന്‍റെ ഒരു ഉദ്യോഗസ്ഥന്‍ ഗവ: സെക്രട്ടേറിയറ്റില്‍ വന്ന് നൂറ് കണക്കിനു ജീവനക്കാരെ വഞ്ചിച്ചു. വളരെ സമര്‍ത്ഥമായി സംസാരിച്ചു. പുതിയ ഒരു പ്ലാനുമായാണ് താന്‍ വന്നിരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മാത്രമായി കോര്‍പ്പറേറ്റ് പ്ലാനില്‍ പുതിയ കണക്ഷന്‍ നല്‍കുന്നുണ്ടെന്നും മാസം 149 രൂപ നിരക്കില്‍ പോസ്റ്റ്പെയ്ഡ് കാര്‍ഡാണിതെന്നും അയാള്‍ വിവരിച്ചു. ഇതിന്‍റെ പ്രത്യേകതകള്‍ 1000 (ആയിരം) മിനിറ്റ് സംസാരം മൊബൈല്‍ ടു മൊബൈല്‍, മൊബൈല്‍ ടു ലാന്‍ഡ്ഫോണ്‍, എന്നിവയും വോഡഫോണ്‍ ടു വോഡഫോണ്‍ അണ്‍ലിമിറ്റഡുമാണെന്ന് വിവരിച്ച ഇയാള്‍ വളരെയേറെ കണക്ഷനുകള്‍ ഒരു ദിവസംകൊണ്ടുതന്നെ നല്‍കി. തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പും അഡ്രസ്സ് ഐ.ഡി.യും നല്‍കി കണക്ഷനുകള്‍ എടുത്തവര്‍ അടുത്തദിവസം തന്നെ മനസ്സിലാക്കുന്നു 1000 മിനിട്ട് സംസാരിക്കണമെങ്കില്‍ സെക്കന്‍ഡ് ബില്ലിംഗ് ഉണ്ടെന്നും, ആദ്യ 250 മിനിട്ട് മൊബൈല്‍ ടുമൊബൈല്‍ മാത്രമേ ഫ്രീ ഉള്ളൂവെന്നും. വോഡഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ വേണമെങ്കില്‍ കണക്ഷന്‍ കട്ടു ചെയ്തുതരാമെന്ന "സൌജന്യം" ഓഫര്‍ ചെയ്തുവത്രെ.
ഇനിയും മറ്റുള്ളവര്‍കൂടി വഞ്ചിതരാകാതിരിക്കാനാണീ മുന്നറിയിപ്പ്

No comments: