Saturday, 30 August 2008

പണമിടപാടും കബളിപ്പിക്കലും സെക്രട്ടേറിയറ്റ് ജീവനക്കാരും

30.8.2008 ലെ മാതൃഭൂമി വാര്‍ത്ത
വാഗ്‌ദാനത്തില്‍ കുടുങ്ങിയവര്‍ക്ക്‌ നഷ്ടമായത്‌ ലക്ഷങ്ങള്‍
തിരുവനന്തപുരം: ഒരുലക്ഷം രൂപ നിക്ഷേപിച്ചാല്‍ പതിനെട്ട്‌ ദിവസം കഴിയുമ്പോള്‍ ഒരുലക്ഷത്തി പതിനായിരം രൂപ. ഒരു മാസമായാല്‍ ഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ. മൂന്നുമാസം പൂര്‍ത്തിയായാല്‍ ഒരുലക്ഷത്തി അറുപതിനായിരം രൂപ. ഒരു ധനകാര്യ സ്ഥാപനത്തിന്റെ ഈ വാഗ്‌ദാനത്തില്‍സെക്രട്ടേറിയറ്റിലെ ഇരുന്നൂറിലേറെ ജീവനക്കാര്‍ക്ക്‌ നഷ്ടപ്പെട്ടത്‌ അനേകം ലക്ഷങ്ങളാണ്‌.

ചാലക്കുഴി, സ്റ്റാച്യൂ, പടിഞ്ഞാറേകോട്ട എന്നിവിടങ്ങളില്‍ ടോട്ടല്‍, നെസ്റ്റ്‌, ടോട്ട്‌ എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ച സ്ഥാപനമാണ്‌ ഇത്തരത്തില്‍ മോഹിപ്പിച്ച്‌ നിക്ഷേപം സ്വീകരിച്ച്‌ മുങ്ങിയത്‌.

പതിനായിരം രൂപ മുതല്‍ 40 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ താഴ്‌ന്ന തസ്‌തികയിലുള്ള ജീവനക്കാര്‍ വരെയുള്ളവര്‍ ഇവരുടെ ചതിയില്‍പ്പെട്ടു.

മുഴുവന്‍ വാര്‍ത്തയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കേരളകൌമുദിയില്‍ കുറച്ചുകൂടി വിശദമായ വാര്‍ത്തയുണ്ട് .
നിക്ഷേപകരെ കബളിപ്പിച്ച് മുങ്ങിയ ശബരിനാഥിന്‍െറ റിസോര്‍ട്ടും കാറുകളും പിടിച്ചെടുത്തു.
പ്ലസ് റ്റു തോറ്റു, ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്ന് നിക്ഷേപവിദ്യ പഠിച്ചു, കോടികള്‍ കൊയ്തു
കേസന്വേഷണത്തിന് പ്രത്യേക ടീം.
വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പണം നഷ്ടപ്പെട്ടവരോട് സഹതാപം തോന്നുന്നുവെങ്കിലും ശരിക്കും സാമാന്യബുദ്ധിയില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്കുള്ള പ്രതിഫലമായിട്ട് മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഒരു ലക്ഷം നിക്ഷേപിച്ചാല്‍ 18 ദിവസം കഴിഞ്ഞ് ഒരു ലക്ഷത്തി പതിനായിരം ! ഒരു മാസം കഴിയുമ്പോള്‍ ഇരുപത്തി അയ്യായിരം രൂപ അധികമായി തിരികെ തരുമെങ്കില്‍ അവിടെ എന്താണ് നടക്കുക എന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണ് ചതിയില്‍പ്പെട്ടിരിക്കുന്നത്. എത്രയോ അനുഭവങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ തന്നെ ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ എന്താണ് പറയുക. വെറും 21 വയസ്സുള്ള ഒരു യുവാവാണ് ഇതിന്‍െറ സൂത്രധാരനത്രെ. ഇനിയെങ്കിലും ഇത്തരം വ്യാജപണമിടപാടുകളില്‍ ആരും വീഴാതിരിക്കട്ടെ


Saturday, 23 August 2008

സ്കൂട്ടറും സ്ത്രീകളും ജഡ്ജിമാരും

മാതൃഭൂമിയുടെ 23.8.2008 ലെ വാര്‍ത്ത

സ്‌കൂട്ടറില്‍ സ്‌ത്രീകള്‍ വശംതിരിഞ്ഞിരുന്ന്‌ യാത്രചെയ്യുന്നത്‌ തടയണം -ഹൈക്കോടതി

കൊച്ചി: സ്‌കൂട്ടറുള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ സ്‌ത്രീകള്‍ ഒരുവശത്തേക്ക്‌ തിരിഞ്ഞിരുന്ന്‌ യാത്രചെയ്യുന്നത്‌ തടയണമെന്ന്‌ ഹൈക്കോടതി. സാരിത്തുമ്പ്‌ പിന്‍ചക്രത്തില്‍ കുരുങ്ങുന്നതും വശംതിരിഞ്ഞിരിക്കുന്നതുമൂലം വാഹനം ബാലന്‍സ്‌തെറ്റി തെന്നിവീഴുന്നതും ഒഴിവാക്കാനാണിതെന്ന്‌ ജസ്റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ്‌ വി.കെ. മോഹനനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച്‌ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തയ്ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്കുക
http://www.mathrubhumi.com/php/newsFrm.php?news_id=1245809&n_type=HO&category_id=3&Farc=&previous=Y

കൂടുതല്‍ വിശദമായി അറിയുന്നതിന് കേരളകൌമുദി നോക്കുക
http://www.keralakaumudi.com/news/082308M/kerala.shtml#14


കേരളസ്ത്രീകളുടെ വസ്ത്രധാരണ രീതി മാറ്റണമെന്നാണ് ജഡ്ജിമാരുടെ കണ്ടുപിടിത്തം. കേരളീയസ്ത്രീകളുടെ തനതുവസ്ത്രമായി ചുരിദാര്‍ ! ഒരു വടക്കേ ഇന്ത്യന്‍ സംസ്കാരം നമുക്ക് ഇവിടെ പടുത്തുയര്‍ത്താം. അമ്മമാരും അമ്മൂമ്മമാരും ഒന്നുകില്‍ ടൂവീലറില്‍ കയറരുത്, ഇല്ലെങ്കില്‍..... അയ്യോ സര്‍, തലവേദന വന്നാല്‍ തലയങ്ങ് മുറിച്ച്‌മാറ്റിയേക്കാം അല്ലേ.

തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് ലൈറ്റിന്‍െറ അതിശോചനീയാവസ്ഥ

ഇപ്പോള്‍ പട്ടത്ത് ട്രാഫിക് സിഗ്നല്‍ മനസ്സിലാവണമെങ്കില്‍ ജ്യോത്സ്യം പഠിച്ചിരിക്കണം. ലൈറ്റുകള്‍ പലതും കത്തതായിട്ട് ദിവസങ്ങളായി. ഫ്യൂസായ ബള്‍ബ് മാറ്റിയിടാനുള്ളതേയുള്ളൂ.
ഒരു ലൈറ്റ്പോസ്റ്റ് വാഹനമിടിച്ച് തകര്‍ത്തിട്ട് വര്‍ഷം രണ്ടുമൂന്നായി. അണ്ടര്‍ഗ്രൌണ്ട് വയറിങ് തകരാറ് പരിഹരിക്കാന്‍ റോഡ് കുത്തിപ്പൊളിക്കണമത്രെ. വേണം സര്‍ ആവശ്യം നടക്കണമെങ്കില്‍ അത് ചെയ്യണം.

Friday, 22 August 2008

വീണ്ടും ഒരു ട്രാഫിക് ലൈറ്റ്

തിരുവനന്തപുരത്ത് പി.എം.ജി. ജംഗ്ഷനിലെ ട്രാഫിക് ലൈറ്റിന്‍െറ പ്രവര്‍ത്തനം പോലീസ് ശ്രദ്ധിക്കുന്നുണ്ടോ? അതില്‍ ഓറഞ്ച് നിറത്തില്‍നിന്നും ചുവപ്പിലേക്ക് മാറുന്ന സമയം കേവലം രണ്ടു സെക്കന്‍ഡാണ്. 100 കിമീ വേഗതയില്‍ പോയാല്‍പോലും ഓറഞ്ചില്‍ നിന്നും ചുവപ്പാകുന്നതിനുമുന്‍പ് ട്രാഫിക് ലൈറ്റ് കടക്കാന്‍ കഴിയുകയില്ല.