Wednesday, 20 July 2011

പരിതാപകരമായ ഏഷ്യാനെറ്റ് ഡാറ്റാ ലൈന്‍ (ADL) സര്‍വ്വീസ്

സുഹൃത്തുക്കളെ,
ഞാന്‍ തിരുവനന്തപുരത്ത് കാര്യവട്ടത്ത് താമസിക്കുന്നു. ഇന്‍റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ ആയി ഏഷ്യാനെറ്റ് ഡാറ്റാ ലൈന്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ ആഴ്ചകളായി മിക്കവാറും ദിവസങ്ങളില്‍ കേബിള്‍ ഉണ്ടാകാറില്ല. കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ 5-6 കാള്‍ നഷ്ടമാകുന്നതു മിച്ചം. "ഏഷ്യാനെറ്റ് കേബിള്‍ സര്‍വ്വീസിലേയ്ക്ക് സ്വാഗതം" എന്ന മൊഴി കേള്‍ക്കും, പിന്നെ സ്വാഹ... പിന്നെ 5-6 കാളുകള്‍ നഷ്ടപ്പെടുത്തിയാല്‍ "കെയര്‍" കിട്ടും. "ലൈന്‍ കംപ്ലെയിന്‍റാണ്. താങ്കളുടെ പരാതി രജിസ്ട്രാക്കിയേക്കാം (എന്തൊരൌദാര്യം)" എന്നണ്ണന്‍മൊഴി കിട്ടും. അതും വാങ്ങി മൊബൈലിലാക്കി നടക്കുക.
സര്‍വ്വീസ് ഇത്രയും മോശമായ അവസ്ഥ ഞാന്‍ മറ്റൊരിടത്തും അനുഭവിച്ചിട്ടില്ല. പിന്നെന്തിനാണ് ഇതില്‍ത്തന്നെ തുടരുന്നതെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പക്ഷെ ആദ്യം നാം മുടക്കിയ പത്ത് രണ്ടായിരം രൂപ ഗോപി.... അവരുടെ മോഡം വീട്ടില്‍ വച്ച് അടവയ്ക്കാനാണ് അവര്‍ പറയുന്നത്. അല്ലെങ്കില്‍ മറ്റൊരു ഭാഗ്യദോഷിയെ നമ്മളുതന്നെ പിടിച്ചുകൊടുക്കണംപോലും. പിന്നെ അവര്‍ അവരുടെ കഴുത്തില്‍ കത്തിവയ്ക്കുമത്രെ. പുതിയ ഭാഗ്യദോഷിയുടെ കൈയില്‍ നിന്നും നാം നമ്മുടെ കാശ് വാങ്ങിയെടുത്തുകൊള്ളണം. ഇതെവിടത്തെ ന്യായം? നിങ്ങള്‍ ചോദിക്കുമായിരിക്കും "ഇത് ഞങ്ങളോടാണോ ചോദിക്കുന്നത്". എന്തായാലും ഇത് വായിക്കുന്നവര്‍ക്ക് ഇങ്ങനെത്തെ അനുഭവം പറ്റിയിട്ടുണ്ടെങ്കില്‍ അറിയാമല്ലോ, എങ്ങനെ തലയൂരിയെന്ന്.. സമാനഅനുഭവമുള്ളവര്‍ ദയവായി പ്രതികരിക്കുമോ..
മാത്രമല്ല, നിയമപരമായി നേരിടാന്‍ എന്തെങ്കിലും വഴിയുണ്ടോ....
മൊബൈലില്‍പോലും നമ്പര്‍ പോര്‍ട്ടബിലിറ്റി വന്നിട്ടുണ്ട് അതുമാതിരി എന്തെങ്കിലും ഇതിലും വരേണ്ടതല്ലേ..
ദയവായി സഹായിക്കുമോ...