നമ്മുടെ ചുറ്റും നിത്യവും പ്രതികരിക്കേണ്ടതായ എന്തെല്ലാം കാണുന്നു. സമയവും സൌകര്യവും ഉടനടി പ്രതികരണത്തില്നിന്നു് നമ്മെ പിന്തിരിപ്പിക്കുന്നു. ഇതാ ഒരു പ്രതികരണവേദി. ഞാന്‍ മനസ്സില്‍ തോന്നുന്നത് കുറിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ വെട്ടിത്തുറന്നെഴുതൂ..... പ്ലീസ്, കഴിയുമെങ്കില്‍ പ്രതികരിക്കൂ.
Tuesday, 13 May 2008
പെട്രോള്‍ വിതരണം
2008 മെയ് 1 മുതല്‍ പെട്രോള്‍ 1ലിറ്ററില്‍ കുറഞ്ഞ് വിതരണം ചെയ്യുന്നതല്ല എന്ന് എണ്ണ കമ്പനികള്‍ തീരുമാനിച്ചു. എന്നിട്ട് അത് അപ്പടി നടപ്പാക്കിത്തുടങ്ങി. ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോ എന്താവില? ഏകദേശം 50 രൂപയോളം. ഇത്രയും രൂപ കൈയിലില്ലാതെ വാഹനമോടിക്കുന്നവന്‍ പെട്രോള്‍ തീര്‍ന്ന് വഴിയിലായാല്‍ തെണ്ടിയതുതന്നെ. (പണമില്ലാത്തവന്‍ തെണ്ടട്ടെ, അല്ലെ.). ഈ "സാധന"ത്തിന്‍െറ വിലകുറഞ്ഞ് പ്രചാരത്തിലുള്ള കറന്‍സി ഉപയോഗിക്കാന്‍ പറ്റാതായിട്ടൊന്നുമില്ലല്ലോ. പിന്നെന്താ ചില്ലറ ക്ഷാമമോ..? എന്തായാലും എണ്ണക്കമ്പനികളുടെ ഈ തീരുമാനം അല്പം കടുത്തുപോയി. ശക്തമായ പ്രതിഷേധമറിയിക്കുന്നു.
Monday, 12 May 2008
nude 20-20 IPL Cricket (ഐ.പി.എല്‍. ക്രിക്കറ്റും നഗ്നതയും)
nude 20-20 IPL Cricket (ഐ.പി.എല്‍. ക്രിക്കറ്റും നഗ്നതയും)ക്രിക്കറ്റ് ഇന്ന് ദേശീയ ഗെയിംസാണ് (പാവം ഹോക്കിയെ നമുക്ക് വെറുതെ വിടാം). 20-20 ആയപ്പോള്‍ പിന്നെ പറയുകയും വേണ്ട. അഞ്ചു വയസ്സുകാരന്‍ മുതല്‍ 105 വയസ്സുവരെയുള്ള ജനത ആണ്‍-പെണ്‍ ഭേദമെന്യേ ഇതു ലൈവായി കാണുന്നു. അപ്പോഴാണ് ഫ്ലാറ്റ്ഫോറത്തിനുമുകളില്‍ ശരീരമിളക്കിയാടുന്ന (പ്രത്യേകിച്ചും മുലകുലുക്കിയാടുന്ന) അല്പവസ്ത്രധാരികളായ യുവതികളുടെ അടിയിലൂടെ നീങ്ങുന്ന ക്യാമറഷോട്ടുകള്‍. (വില്‍ക്കാത്ത സാധനം വില്‍ക്കുന്നതിന് പരസ്യമാകാം, പക്ഷെ ക്രിക്കറ്റ് ഒരു എടുക്കാചരക്കൊന്നുമല്ലല്ലോ). എന്തിന്‍െറ പേരിലായാലും ശരി.. ഇതു ഇന്ത്യയാണ്... ഇന്ത്യക്ക് ഒരു സംസ്കാരമുണ്ട്... ഒളിക്കേണ്ടത് ഒളിക്കുകയും മറയ്ക്കേണ്ടത് മറയ്ക്കുകയും വേണം. സെക്സ് പാപമൊന്നുമല്ല; മറിച്ച് ജീവികള്‍ക്ക് അത്യാവശ്യം വേണ്ടതുതന്നെയാണ്. എന്നാല്‍ മനുഷ്യനെ മൃഗത്തില്‍ നിന്നും വ്യത്യസ്തനാക്കുന്നത് അവന്‍െറ വിവേചനബുദ്ധിയാണ്. അതു നശിച്ചുപോയാല്‍ മനുഷ്യനും മൃഗത്തിനും പിന്നെന്തു വ്യത്യാസം?
തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് ലൈറ്റിന്‍െറ ശോചനീയാവസ്ഥ
തിരുവനന്തപുരത്ത് പട്ടം എന്ന സ്ഥലത്താണ് ട്രാഫിക് പോലീസ് സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. അതിന്‍െറ മൂക്കിന്‍െറ താഴെയുള്ള പട്ടം ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സിസ്ടത്തിലെ ഒരു ഭാഗം വാഹനമിടിച്ച് നശിച്ചിട്ട് വര്‍ഷങ്ങളായി. അത് ഇതുവരെയായും പുന:സ്ഥാപിച്ചിട്ടില്ല. മാത്രമല്ല, തിരുവനന്തപുരം നഗരത്തില്‍ മിക്കസ്ഥലങ്ങളിലും സീബ്രാ ക്രോസിങ് നിലവിലില്ല. ഉള്ളതിലാകട്ടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരുന്നു. പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ
Subscribe to:
Posts (Atom)