Showing posts with label traffic. Show all posts
Showing posts with label traffic. Show all posts

Saturday, 25 February 2012

സെക്രട്ടേറിയറ്റ് തെക്കേ ഗേറ്റിനടുത്തുള്ള ട്രാഫിക് ലൈറ്റ്

തിരുവനന്തപുരം സെക്രട്ടേറിയറ്റിനടുത്തുള്ള ട്രാഫിക് ലൈറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്കുറവാണെനിക്കിവിടെ പറയാനുള്ളത്.  അവിടെ മുന്നു റോഡുകളാണ് സംഗമിക്കുന്നത്.  (1) പുളിമൂട്-സ്റ്റാച്യൂ, (2) സ്റ്റാച്യൂ-പുളിമൂട്, (3) സെക്രട്ടേറിയറ്റ് തെക്ക്-എം.ജി.റോഡ്.  ഇതില്‍ പുളിമൂട് സ്റ്റാച്യൂ,അല്ലെങ്കില്‍ സ്റ്റാച്യൂ-പുളിമൂട് റോഡിലെ സിഗ്നല്‍ ചുവപ്പാകുമ്പോള്‍ സെക്രട്ടേറിയറ്റ് തെക്ക് - എം.ജി.റോഡ് പച്ചയാകുന്നില്ല.  ആ സമയം എം.ജി.റോഡിലെ പെഡസ്ട്രിയന്‍ ക്രോസിംഗില്‍ കാല്‍നടക്കാര്‍ക്കുള്ള പച്ച ലൈറ്റ് തെളിയുകയാണ് ചെയ്യുന്നത്.  എന്നാല്‍ ഭൂരിപക്ഷം വാഹനങ്ങളും ഈ സമയം എം.ജി.റോഡിലേക്ക് കടക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്യും. മിക്കപ്പോഴും ട്രാഫിക് പോലീസ് നില്‍ക്കവേയാണ് ഈ അതിക്രമം.  ആ സമയം ഇങ്ങനെ കടക്കുന്ന വാഹനങ്ങളുടെ മുന്പില്‍ ചുവന്ന ലൈറ്റാണ് കത്തിയിരിക്കുന്നത്.  അവര്‍ അത് ശ്രദ്ധിക്കുന്നതേയില്ല.  ആരെങ്കിലുമൊരാള്‍ അത് ശ്രദ്ധിച്ച് കാത്ത് നിന്നുപോയാല്‍ പിറകെയുള്ളവരുടെ മുഴുവന്‍ ഹോണടിയും ചീത്തവിളിയും കേള്‍ക്കേണ്ടിവരും.  പെഡസ്ട്രിയന്‍ ക്രോസിംഗിനുള്ള സമയം കഴിയുമ്പോള്‍ സെക്രട്ടേറിയറ്റ് തെക്ക് - എം.ജി.റോഡ് പച്ചയാകുന്നു.  ആ സമയം ഈ വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്നതേയുള്ളൂ.

Saturday, 18 February 2012

തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനിലെ ട്രാഫിക് ലൈറ്റുകളുടെ അപ്രായോഗികത



തിരുവനന്തപുരം പ്ലാമൂട് ജംഗ്ഷനില്‍ 4 റോഡുകളാണ് ക്രോസ് ചെയ്യുന്നത്.  പട്ടം-പി.എം.ജി., പട്ടം-ചാരാച്ചിറ റോഡ്, പ്ലാമൂട്-തേക്കിന്മൂട്, പി.എം.ജി.-പട്ടം.  ഇവിടെ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത് 5 മീറ്ററിലധികം പൊക്കത്തിലാണ്.  പട്ടം-പി.എം.ജി.യിലേക്ക് പോകുമ്പോള്‍ വെയിലുള്ള സമയമാണെങ്കില്‍ പലപ്പോഴും ലൈറ്റ് കാണുന്നത് ബുദ്ധിമുട്ടാണ്.  അതുപിന്നെ സ്റ്റോപ് മാര്‍ക്കിംഗും കഴിഞ്ഞു മുന്നോട്ടുപോയി നില്‍ക്കുന്നതുകൊണ്ടാണെന്ന് സമാധാനം പറയാം.  എന്നിരുന്നാലും 3 മീറ്ററിനുതാഴെ പൊക്കത്തില്‍ ലൈറ്റുണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നു.  പി.എം.ജി.-പട്ടം റൂട്ടില്‍ റെഡ് സിഗ്നലായതിനുശേഷം ചാരാച്ചിറ-പട്ടം/തേക്കിന്മൂട് ലൈന്‍ ഗ്രീന്‍ ആകും.  ചാരാച്ചിറ നിന്നും വരുന്ന വാഹനങ്ങള്‍ പട്ടത്തേക്കു പോകാന്‍ തിരിയുമ്പോള്‍ അവിടെ അതാ റെഡ്. മാത്രമല്ല പി.എം.ജി.-പട്ടം ലൈനില്‍ നിന്നും വന്നു റെഡ് സിഗ്നല്‍ കണ്ടതുകൊണ്ട് വെയ്റ്റുചെയ്യുന്ന വാഹനങ്ങള്‍ മുമ്പില്‍ നിര്‍ത്തിയിട്ടിട്ടുമുണ്ടാവും. പിന്നീട്  പി.എം.ജി.-പട്ടം ലൈനില്‍ ഗ്രീന്‍ സിഗ്നലായതിനുശേഷമാണ് ഈ രണ്ടുവഴിയില്‍നിന്നും വന്നുനില്ക്കുന്ന വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതിനു പരിഹാരമുണ്ടാക്കാം.  പി.എം.ജി.-പട്ടം ലൈനില്‍ ഇറക്കം ഇറങ്ങിവരുമ്പോള്‍ തന്നെ ഒരു സെറ്റ് ലൈറ്റുകള്‍ ഉയരം കുറച്ച് സ്ഥാപിക്കുക.  അത് റെഡ് ആകുമ്പോള്‍ വാഹനങ്ങള്‍ മുന്നോട്ടുവന്നുനിന്ന് വഴിതടയില്ല.  ഈ സിഗ്നല്‍ കടന്നുമുന്നോട്ടുപോയ വാഹനങ്ങള്‍ ചാരാച്ചിറ-പട്ടം ലൈന്‍ ഗ്രീന്‍ ആകുമ്പോള്‍ ഓപ്പണ്‍ ആകുന്ന വഴിയിലൂടെ കടന്നുപോകുകയും ചെയ്യും. 


Tuesday, 15 September 2009

ഹ ഹ ഹ ഹ ഹ ഹ

ഓര്‍മ്മയുണ്ടോ ഈ പോസ്റ്റ്?


അതിന്‍റെ തുടര്‍ച്ചയായി ഇതും വായിച്ചോളൂ

ഇനി തിരുവനന്തപുരത്ത് പട്ടം പ്ലാമൂട് ജംഗ്ഷനില്‍ നിന്നും സ്റ്റാച്യൂ വരെയും തിരികെ പ്ലാമൂട് വരെയും വാഹനത്തില്‍ സഞ്ചരിച്ചുനോക്കു.

നോക്കാനെന്താണ് അല്ലേ? സഞ്ചരിക്കുന്നവര്‍ ഇപ്പോള്‍ത്തന്നെ അറിയുന്നുണ്ടാവുമല്ലോ.

സാധാരണയായി ട്രാഫിക് പരിഷ്ക്കാരം നടപ്പിലാക്കുമ്പോള്‍ കഴിയുന്നത്ര ക്രോസിംഗ് ഒഴിവാക്കാനാണ് നോക്കുന്നത്. പുതിയ പരിഷ്ക്കാരം വരുന്നതിനുമുമ്പ് പി.എം.ജി മുതല്‍ സ്റ്റാച്ച്യു വരെ ഒരു ക്രോസിംഗ് പോലും ഉണ്ടായിരുന്നില്ല. പിന്നീട് രണ്ടെണ്ണമായി. ഇപ്പോള്‍ നാലായി. അതുപോലെതന്നെ സ്റ്റാച്യു മുതല്‍ പി.എം.ജി വരെ നേരത്തേ ഒറ്റ ക്ട്രോസിംഗുപോലുമില്ലായിരുന്നു. ഇപ്പോളത് മൂന്നായി. മാത്രമോ ഹനുമാന്‍ ക്ഷേത്രത്തിനുമുന്നിലുള്ള റോഡ് ഇടിച്ചുപൊളിച്ചു സംരക്ഷണ ഭിത്തി കെട്ടിക്കൊണ്ടിരിക്കുന്നു. കാലിനനുസരിച്ചുള്ള ചെരുപ്പ് കിട്ടിയില്ലെങ്കില്‍ ചെരിപ്പിനനുസരിച്ച് കാല് മുറിക്കണം. അല്ല പിന്നെ.

ഇതിനോടനുബന്ധിച്ച് തന്നെ പാളയം അടിപ്പാതയിലെ വാഹനങ്ങളുടെ ആവൃത്തി (frequency) കൂടി എടുക്കണം. ഇപ്പോഴത്തെ പരിഷ്ക്കാരങ്ങള്‍ മുഴുവനും അതിനെ ചുറ്റിപ്പറ്റിയാണ്. ദോഷം പറയരുതല്ലോ, പ്രകടനങ്ങളും ജാഥകളും എം.ജി. റോഡ് കീഴടക്കുമ്പോള്‍ ഒരേയൊരാശ്രയം അടിപ്പാത തന്നെയാണ്.

ഇതുപോലെ മറ്റൊരു പരിഷ്ക്കാരമാണ് ബേക്കറി ജംഗ്ഷനിലെ മേല്‍പ്പാത. അതിനെപ്പറ്റി പിന്നെപ്പറയാം.

Sunday, 13 September 2009

സീബ്രാ ക്രോസിംഗ് ആര്‍ക്കുവേണ്ടി

സീബ്രാ ക്രോസിംഗ് ആര്‍ക്കുവേണ്ടി? ഇപ്പോള്‍ തിരുവനന്തപുരത്ത് സീബ്രാ ക്രോസിംഗില്‍ വണ്ടി നിറുത്തുക എന്നത് ഒരു ഫാഷനാണ്. സീബ്രാ ക്രോസിംഗിന് മുമ്പായി ആരെങ്കിലും നിറുത്തിയിരുന്നാല്‍
പോലും അതുവകയ്ക്കാതെ അവര്‍ക്കു മുമ്പില്‍ സ്ഥാനം പിടിക്കുന്നവരാണ് കൂടുതല്‍പേരും. കാല്‍നടക്കാര്‍ വാഹനങ്ങള്‍ക്കിടയില്‍കൂടി മറുകണ്ടം ചാടിക്കൊള്ളണം.
ഇതിനിടയ്ക്ക് വാഹനങ്ങള്‍ അനങ്ങിത്തുടങ്ങിയാല്‍ അവന്‍റെ കാര്യം കഷ്ടമെന്നല്ലാതെന്തുപറയാന്‍?ഇതു കാണുന്ന പോലീസുകാരന്‍ കമാന്നൊരക്ഷരം മിണ്ടില്ല. (വിരലിലെണ്ണാവുന്ന പോലീസുകാര്‍
ഇതിനപവാദമാണ് കേട്ടോ)

Tuesday, 11 November 2008

ഹെല്‍മറ്റ് പരിശോധന

ഹെല്‍മറ്റ് വേട്ട: ആഭ്യന്തരമന്ത്രി ഇടപെടണം - ശിവന്‍കുട്ടി
തിരു: ഹെല്‍മറ്റ് പരിശോധന സംബന്ധിച്ച് ശിവന്‍കുട്ടി എം.എല്‍.എ. ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ ഒരു വിഭാഗം പോലീസുകാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. പല നിലയിലുള്ള ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പരിശോധന നടത്തി പ്രതിദിനം 100 കേസെടുക്കുന്നതിനാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം കൊടുത്തിരിക്കുന്നതെന്ന് അറിയുന്നു. ഹെല്‍മറ്റ് പരിശോധനയാണ് ഏറ്റവും എളുപ്പം എന്നുള്ളതുകൊണ്ട് മറ്റെല്ലാ പരിശോധനയും ഉപേക്ഷിച്ച് ഹെല്‍മറ്റ് പരിശോധനയില്‍ മാത്രം വ്യാപരിക്കുന്നു. ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് കുടുംബങ്ങള്‍ അടക്കമുള്ള ഇരു ചക്രവാഹനയാത്രക്കാരെ കൈകാര്യം ചെയ്യുന്നതെന്നും നിവേദനത്തില്‍ പറയുന്നു.
ദേശാഭിമാനി ദിനപത്രം നവംബര്‍ 11 തിരുവനന്തപുരം എഡിഷന്‍ പ്രാദേശികം പേജ് 3

Monday, 10 November 2008

ഓട്ടോറിക്ഷാക്കാരുടെ തോന്ന്യാസം

തിരുവനന്തപുരത്ത് അവധിദിവസത്തില്‍ (എന്‍െറ അനുഭവം) ഓട്ടോക്കാരെ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് വിളിച്ചാല്‍ വലിയ മടിയാണ്. 'ഒതുക്കാന്‍ പോണ്, കഴിക്കാന്‍ പോണ്...' അങ്ങനെ ഒഴിവുകള്‍. പിന്നെന്തിനാ കൈകാണിക്കുമ്പോള്‍ നിര്‍ത്തുന്നത് എന്ന് ചോദിച്ചപ്പോള്‍ ഒരാള്‍ മറുപടി പറഞ്ഞു. 'തമ്പാനൂരേക്ക് വരാന്‍ പറ്റില്ല അതുതന്നെ'. എന്തൊരു ധിക്കാരം. പിന്നെന്തിനാ ഇവന്‍മാര്‍ പെര്‍മിറ്റുമായി ഓടുന്നത്? പോലീസുകാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്. 'വല്ലപ്പോഴെങ്കിലും സിവിള്‍ ഡ്രസ്സില്‍ ഡ്യൂട്ടിക്കിറങ്ങണം. പാളയത്തുനിന്നോ കരമന നിന്നോ കിഴക്കേക്കോട്ടയില്‍ നിന്നോ തമ്പാനൂരേക്ക് സവാരി വിളിക്കണം. ഇങ്ങനെ അസൌകര്യം പറയുന്നവനെ കൈയോടെ പൊക്കി പെര്‍മിറ്റ് റദ്ദാക്കണം.' അതെങ്ങനെ, അണ്ണന്‍മാര്‍ക്ക് ഹെല്‍മറ്റ് പിടിക്കാനല്ലേ നേരമുള്ളൂ. ഒരു ഹെല്‍മറ്റ് തലയില്‍ ഉണ്ടായിരുന്നാല്‍ പിന്നെ ലൈസന്‍സും ഇന്‍ഷ്വറന്‍സും പുകപരിശോധനയും ഒന്നുംവേണ്ട. കാരണം ഹെല്‍മറ്റില്ലാത്തവരെ മാത്രമേ ഇപ്പോള്‍ പരിശോധനക്കായി തടയുന്നുള്ളൂ.

Saturday, 23 August 2008

സ്കൂട്ടറും സ്ത്രീകളും ജഡ്ജിമാരും

മാതൃഭൂമിയുടെ 23.8.2008 ലെ വാര്‍ത്ത

സ്‌കൂട്ടറില്‍ സ്‌ത്രീകള്‍ വശംതിരിഞ്ഞിരുന്ന്‌ യാത്രചെയ്യുന്നത്‌ തടയണം -ഹൈക്കോടതി

കൊച്ചി: സ്‌കൂട്ടറുള്‍പ്പെടെയുള്ള ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റില്‍ സ്‌ത്രീകള്‍ ഒരുവശത്തേക്ക്‌ തിരിഞ്ഞിരുന്ന്‌ യാത്രചെയ്യുന്നത്‌ തടയണമെന്ന്‌ ഹൈക്കോടതി. സാരിത്തുമ്പ്‌ പിന്‍ചക്രത്തില്‍ കുരുങ്ങുന്നതും വശംതിരിഞ്ഞിരിക്കുന്നതുമൂലം വാഹനം ബാലന്‍സ്‌തെറ്റി തെന്നിവീഴുന്നതും ഒഴിവാക്കാനാണിതെന്ന്‌ ജസ്റ്റിസ്‌ സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ്‌ വി.കെ. മോഹനനും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച്‌ വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തയ്ക്ക് ചുവടെയുള്ള ലിങ്കില്‍ ക്ലിക്കുക
http://www.mathrubhumi.com/php/newsFrm.php?news_id=1245809&n_type=HO&category_id=3&Farc=&previous=Y

കൂടുതല്‍ വിശദമായി അറിയുന്നതിന് കേരളകൌമുദി നോക്കുക
http://www.keralakaumudi.com/news/082308M/kerala.shtml#14


കേരളസ്ത്രീകളുടെ വസ്ത്രധാരണ രീതി മാറ്റണമെന്നാണ് ജഡ്ജിമാരുടെ കണ്ടുപിടിത്തം. കേരളീയസ്ത്രീകളുടെ തനതുവസ്ത്രമായി ചുരിദാര്‍ ! ഒരു വടക്കേ ഇന്ത്യന്‍ സംസ്കാരം നമുക്ക് ഇവിടെ പടുത്തുയര്‍ത്താം. അമ്മമാരും അമ്മൂമ്മമാരും ഒന്നുകില്‍ ടൂവീലറില്‍ കയറരുത്, ഇല്ലെങ്കില്‍..... അയ്യോ സര്‍, തലവേദന വന്നാല്‍ തലയങ്ങ് മുറിച്ച്‌മാറ്റിയേക്കാം അല്ലേ.