ശിവ ശിവ, ന ആലോചനമര്‍ഹതി. അല്ല പിന്നെ.
നമ്മുടെ ചുറ്റും നിത്യവും പ്രതികരിക്കേണ്ടതായ എന്തെല്ലാം കാണുന്നു. സമയവും സൌകര്യവും ഉടനടി പ്രതികരണത്തില്നിന്നു് നമ്മെ പിന്തിരിപ്പിക്കുന്നു. ഇതാ ഒരു പ്രതികരണവേദി. ഞാന്‍ മനസ്സില്‍ തോന്നുന്നത് കുറിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ വെട്ടിത്തുറന്നെഴുതൂ..... പ്ലീസ്, കഴിയുമെങ്കില്‍ പ്രതികരിക്കൂ.
Thursday, 18 February 2010
ആക്കുളം പാലം
തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ശ്രീകാര്യത്തേയും പ്ലാമൂട് മുതല്‍ പാളയം വരെയുമുള്ള 'കുരുക്കുകളില്‍' നിന്ന് രക്ഷപ്പെടാനായി ബൈപ്പാസാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാലിപ്പോള്‍ ആക്കുളം പാലത്തില്‍ അറ്റകുറ്റപ്പണി. അവിടെ എന്താണ് ചെയ്യുന്നത്? ബീമുകള്‍ക്കിടെയിലെ ജോയിന്‍റുകള്‍ മാറ്റുന്നു. അതുകാരണം ഒരുവരിയായി ആണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. എന്തുമാത്രം ബുദ്ധിമുട്ടനുഭവിക്കുന്നു. അതും ഒന്നും രണ്ടും ദിവസമല്ല, രണ്ടാഴ്ചയിലേറെയായി. എന്നിട്ടും പകുതിഭാഗം ആയിട്ടില്ല. അവിടെ ചുറ്റികയും ആണിയും കൊണ്ടിരിക്കുകയാണ് പണിക്കാര്‍, എന്തിനെന്നോ "ചുരണ്ടാന്‍"; ചുരണ്ടി ചുരണ്ടി എന്നാണാവോ എന്തോ ഇവര്‍ ചുണ്ണാമ്പു തേക്കുന്നത്? ഇങ്ങിനെയാണെങ്കില്‍ ഇവരെയെങ്ങാനും ഒരു പാലം പണിയാല്‍ ഏല്പിച്ചാലുള്ള കഥയോ?
Monday, 5 October 2009
ഹനാന്‍റെ പുതിയ വിശേഷങ്ങള്‍
ഹനാനെ ഓര്‍മ്മയില്ലേ? കുറച്ചു ദിവസം മുമ്പ് ഞാനെഴുതിയിരുന്നു. അതിന് കമന്‍റായി Anivar Anand ഇങ്ങനെ എഴുതിയിരുന്നു.
It is a hoax Seehttp://pappoos.blogspot.com/2009/09/blog-post.html and comments onhttp://chithrakarans.blogspot.com/2009/09/hanan-binth-hashim.html
അതിന്‍പ്രകാരം ഞാന്‍ മേല്‍പറഞ്ഞ ലിങ്കുകള്‍ പരിശോധിച്ചു ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ മറുപടി എഴുതാന്‍ വൈകിയതുകൊണ്ട് ആറിയ കഞ്ഞി പഴങ്കഞ്ഞിയാണല്ലോ എന്നു കരുതി. ഇന്നിതാ മാതൃഭൂമി ഖേദം പ്രകടിപ്പിച്ചിരിക്കുന്നു.
അത് ഇവിടെ വായിക്കാം.
Thursday, 1 October 2009
ബോട്ടപകടം - ആദരാഞ്ജലികള്‍
മരണം 41 ആയി. കാരണങ്ങള്‍ തെരെഞ്ഞിട്ടും പഴി പറഞ്ഞിട്ടും ഇനി കാര്യമില്ല. മരിച്ചവര്‍ മരിച്ചു. അവരുടെ ബന്ധുക്കള്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ നോക്കണം
---- എന്നൊക്കെപ്പറഞ്ഞ് കൈയൊഴിയാന്‍ ഉത്തരവാദപ്പെട്ടവരെ അനുവദിക്കരുത്. ഉത്തരവാദികള്‍ക്ക് കൊടുക്കുന്ന ശിക്ഷ മറ്റുള്ളവര്‍ക്കും ഒരു പാഠമാകണം. ഇവിടെ ബോട്ടില്‍ ഓവര്‍ലോഡ് കയറ്റിയിട്ടില്ല. പക്ഷെ അപ്പര്‍ഡെക്കില്‍ ഓവര്‍ലോഡുണ്ടായിരുന്നിരിക്കണം. പോരാത്തതിന് ഡ്രൈവറുടെ അശ്രദ്ധയുമുണ്ട്. മാത്രമല്ല, ബോട്ടിലേക്ക് കയറുന്നതിനുമുമ്പ് ഓരോ വ്യക്തിയേയും ലൈഫ് ജാക്കറ്റ് ധരിപ്പിക്കേണ്ടതായിരുന്നു. അങ്ങിനെയായിരുന്നുവെങ്കില്‍ ഇത്രയധികം മരണമുണ്ടാകുമായിരുന്നില്ല. മൃഗങ്ങളെ കാണാനാണ് ബോട്ട് യാത്രയ്ക്ക് പോകുന്നത് എന്നതുകൊണ്ട് മൃഗങ്ങളെ കാണുമ്പോള്‍ ഒരു വശത്തേക്ക് എല്ലാവരേയും വരാന്‍ അനുവദിക്കാതിരിക്കാനും അവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഉള്ള ജീവനക്കാര്‍ ഉണ്ടാകണമായിരുന്നു.
എന്തായാലും മരിച്ചവരുടെ ഓര്‍മ്മക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം അവരുടെ ബന്ധുമിത്രാദികളുടെ സങ്കടത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.
ഒരാഴ്ച മുമ്പ് നമുക്ക് ഇതേപോലെ അനുശോചിക്കേണ്ടിവരുമായിരുന്ന സംഭവമായിരുന്നു കേരള യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റല്‍ ഇടിഞ്ഞുവീണ സംഭവം. ഭാഗ്യം മാത്രമാണ് രക്ഷിച്ചത്.

Wednesday, 30 September 2009
തേക്കടിയില്‍ ബോട്ടപകടം - 35 മരണം

കുമളി: തേക്കടിയില്‍ വന്‍ ബോട്ട് ദുരന്തം. 76 വിനോദ സഞ്ചാരികള്‍ കയറിയ ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ചു. കെ.ടി.ഡി.സി.യുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. 35 പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. 20 പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കരയിലെത്തിച്ചവരില്‍ പലരും അവശനിലയിലാണ്. രക്ഷപെടുത്തിയവരില്‍ പലരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
വൈകീട്ട് 4 മണിയോടെ മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മണക്കവല എന്ന ഭാഗത്ത് വെച്ച് മറിഞ്ഞത്. ബോട്ട് ലാന്‍ഡിങ്ങില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. വന്യമൃഗങ്ങളെ കാണുന്നതിനായി ബോട്ടിലുണ്ടായിരുന്നവര്‍ കൂട്ടത്തോടെ ഒരു വശത്തേക്ക് നീങ്ങിയതാവാം അപകടകാരണമെന്ന് സംശയിക്കുന്നു. കര്‍ണാടകത്തില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ ഏറെയും. ചില വിദേശികളും ബോട്ടിലുണ്ടായിരുന്നു.
സ്പീഡ് ബോട്ടുകളിലും കെ.ടി.ഡി.സിയുടെ മറ്റ് ബോട്ടിലുമായി പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് നിന്ന് അപകടത്തില്‍ പെട്ടവരുമായി കരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബോട്ട് തലകീഴായി മറിഞ്ഞനിലയിലാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹങ്ങള്‍ തേക്കടി, പെരിയാര്‍ ആസ്പത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്. 10 പേരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. രക്ഷപെട്ടവരില്‍ രണ്ട് പേര്‍ മുംബൈ സ്വദേശികളാണ്. രണ്ട് മാസം മുമ്പ് സര്‍വീസ് തുടങ്ങിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. തേക്കടിയിലുണ്ടായ ബോട്ട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം സര്‍ക്കാര്‍ തേടി.
ബോട്ട് ദുരന്തം നടന്ന തേക്കടിയിലേക്ക് മന്ത്രിമാരുടെ സംഘം പുറപ്പെട്ടു. ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്ന മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ബിനോയ് വിശ്വം, പി.ജെ ജോസഫ്, കെ.പി രാജേന്ദ്രന്‍ എന്നിവരാണ് തേക്കടിയിലേക്ക് തിരിച്ചിട്ടുള്ളത്. ഡല്‍ഹിയിലുള്ള പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം വെട്ടിച്ചുരുക്കി കൊച്ചിയിലേക്ക് തിരിച്ചു
തേക്കടി ബോട്ട് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തുണയായി സിനിമ യൂണിറ്റും. കമല്‍ സംവിധാനം ചെയ്യുന്ന ആഗതന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സംഘം അവരുടെ ലൈറ്റ് യൂണിറ്റ് മുഴുവനായി അപകടസ്ഥലത്ത് ലഭ്യമാക്കിയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഏറെ സഹായകരമായി. പ്രത്യേകിച്ചും ഇരുട്ടായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി വന്ന സാഹചര്യത്തില്‍ ലൈറ്റ് യൂണിറ്റും ജനറേറ്റര്‍ സംവിധാനവും കിട്ടയത് ഏറെ ആശ്വാസകരമായി. നടന്‍ ദീലിപും കമലും അടങ്ങുന്ന സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി
കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ബോട്ട് മറിഞ്ഞത് ബോട്ട്‌ലാന്‍ഡിങില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ജലാശയത്തിലെ ഏറ്റവും ആഴമേറിയ സ്ഥലത്താണെന്നത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കി. മാത്രമല്ല, അപകടം നടന്ന സ്ഥലം കാട്ടിന് നടുവിലാണ്. തടാകം വഴി മാത്രമേ അവിടെ എത്താനാകൂ. അപകടം പുറത്തറിയുമ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയെന്നത് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളിയായി.
അതെസമയം, ആവശ്യത്തിന് ആസ്പത്രി സൗകര്യമോ ആരോഗ്യപ്രവര്‍ത്തകരോ ഡോക്ടര്‍മാരോ തേക്കടി പരിസരത്ത് ഇല്ല എന്നത് വന്‍പ്രതിസന്ധിയാണ്. ഈ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തന് ഇടുക്കി ജില്ലയിലെ എല്ലാ ഡോക്ടര്‍മാരോടും കുമിളിയിലെത്താന്‍ ആരോഗ്യമന്ത്രി ഉത്തരിവിട്ടു. ആംബുലന്‍സുകള്‍ക്ക് സംഭവസ്ഥലത്തേക്ക് എത്താന്‍ വേണ്ടി മറ്റ് വാഹനങ്ങളെ തേക്കടി റൂട്ടില്‍ അധികൃതര്‍ നേരത്ത തന്നെ നിരോധിച്ചിരുന്നു.
വൈകീട്ട് നാലുമണിയോടെ അപകടം നടന്നെങ്കിലും സംഭവം പുറത്തറിഞ്ഞ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്നത് സന്ധ്യയോടെയാണ്. ചെറിയ സ്പീഡ് ബോട്ടുകള്‍ക്ക് മാത്രമേ ആദ്യം അവിടെ എത്താനായുള്ളു. ഒരോ സ്പീഡ്ബോട്ടിലും രണ്ടോ മൂന്നോ പേരെ വീതം മാത്രമാണ് രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ കഴിഞ്ഞത്. രക്ഷപ്പെടുത്തിയവരെ ബോട്ട് ലാന്‍ഡില്‍ കൊണ്ടുവരാന്‍ അരമണിക്കൂറോളം സമയമെടുക്കുമെന്നതും പ്രശ്‌നം സങ്കീര്‍ണമാക്കി. കരയിലെത്തിച്ച പലരും അബോധാവസ്ഥയിലായിരുന്നു.
കരമാര്‍ഗം അപകടസ്ഥലത്ത് എത്തിച്ചേരുക സാധ്യമല്ല. വനത്തില്‍ പട്രോളിങ് നടത്തി പരിചയമുള്ള ആദിവാസികള്‍ക്ക് മാത്രമാണ് ഒരുപക്ഷേ, ഇരുട്ടില്‍ കരമാര്‍ഗം സംഭവസ്ഥലത്ത് എത്താന്‍ സാധിക്കുക. രാത്രി സമയത്ത് തടാകത്തില്‍ ബോട്ടുപയോഗിക്കാനും പരിചയമുള്ളവര്‍ക്കേ സാധിക്കൂ. തടാകത്തിലെ മരക്കുറ്റികള്‍ ഇരുട്ടില്‍ കാണില്ലെന്നത് രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ബോട്ടുകള്‍ക്കും വന്‍ ഭീഷണിയാണ്.
അപകടം നടന്ന ബോട്ടിനു മുന്‍പെയായിരുന്നു മറ്റു രണ്ട് ബോട്ടുകള്‍ സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് അപകടം ഉണ്ടായത് ആ ബോട്ടിലുള്ളവര്‍ അറിഞ്ഞില്ല. അപകടവിവരം പുറത്തറിയുന്നത് വൈകാന്‍ ഇതിടായാക്കി. ഇരുട്ടു മൂലം കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചാലും അപകടത്തില്‍ പെട്ട് തടാകത്തില്‍ ഒഴുകിയ യാത്രക്കാരെ കണ്ടെത്താന്‍ പണിപ്പെടേണ്ടി വരും. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും രാത്രിയില്‍ പ്രായോഗികമല്ല.
Saturday, 26 September 2009
വനിതാഹോസ്റ്റല്‍
വനിതാ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണു; വിദ്യാര്‍ഥിനിക്ക് പരിക്ക്
കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. എം.സി.ജെ. വിദ്യാര്‍ഥിനി ഉമയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരതരമല്ല.
ഇന്നുച്ചയ്ക്ക് രണ്ടു മണിക്കാണ് പഴക്കം ചെന്ന കെട്ടിടത്തിന്റെ പകുതിഭാഗം ഇടിഞ്ഞുവീണു. കാലപ്പഴക്കം ചെന്ന ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. അവധിദിവസമായതിനാല്‍ ഹോസ്റ്റലില്‍ അധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.
നവരാത്രി ഉത്സവത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥിനികളില്‍ അധികവും അവധിയിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഈ അടുത്തകാലത്താണ് ഇവിടെ ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായത്. അന്ന് ഇത് തകര്‍ന്നുവീഴാതിരുന്നത് അന്തേവാസികളുടെ ജീവന്‍റെ ബലം കൊണ്ടുതന്നെയാകണം.

Sunday, 20 September 2009
ഭൂതവും ഭാവിയുമില്ലാത്ത കേരള സര്‍വ്വകലാശാല
കേരള സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് ഇന്ന് (20.9.2009) സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്:
2009 സെപ്തംബര്‍ 18 ന് അപ്ഡേറ്റ് ചെയ്ത സൈറ്റില്‍ ഡിഗ്രീ കോഴ്സിന്‍റെ അഡ്മിഷന്‍ 2009 ആഗസ്ത് 29 ന് അവസാനിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നു. സി-ഡിറ്റാണ് സൈറ്റ് മെയിന്‍റയില്‍ ചെയ്തിരിക്കുന്നത്.
മാത്രമോ Recommended Links-ന് ചുവടെ കൊടുത്തിരിക്കുന്നതില്‍ ഏറിയപങ്കും നിര്‍ജ്ജീവങ്ങളോ ഉപയോഗശൂന്യമോ ആണുതാനും.
ഉദാഹരണത്തിന് medicine-ല്‍ http://mohfw.nic.in - Ministry of Health, Government of India-ല്‍ ക്ലിക്കുമ്പോള്‍ ചെന്നെത്തുന്നത് HP.com-ലാണ്.
അതുപോലെ music -നു ചുവടെ http://www.yesudas.com - Dr. K. J. Yesudas ക്ലിക്കുമ്പോള്‍ ചെന്നെത്തുന്നത് Error-file not found-ലും
അതുപോലെ free resources-recommended books-ല്‍ ക്ലിക്കിയാല്‍ Page under construction കാണാം. ഒരു ബുക്കെങ്കിലും at least ഒരു ബുക്കിന്‍റെ ലിങ്കെങ്കിലും കൊടുക്കാമായിരുന്നു.
Friday, 18 September 2009
ഭൂചലനം - തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ഭൂചലനം
Posted on: 18 Sep 2009
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച അനുഭവപ്പെട്ട നേരിയ ഭൂചലനം പരിഭ്രാന്തി പരത്തി. വൈകുന്നേരം 6.45-ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത ഭൂകമ്പമാപിനിയില്‍ 3.4 രേഖപ്പെടുത്തി.
ഭൂചലനം കൂടുതലായി അനുഭവപ്പെട്ട വേളിയിലും വലിയതുറയിലും വീടുകളില്‍ വിള്ളലുണ്ടായി. ആ പ്രദേശത്ത് പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട് ഓടി. മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി അറിവില്ല. വീടുകളില്‍ ഇരുന്നവര്‍ക്കും വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്നവര്‍ക്കും ഭൂചലനം അനുഭവപ്പെട്ടു.
തിരുവനന്തപുരം നഗരം, കഴക്കൂട്ടം, പുളിയറക്കോണം, പോത്തന്‍കോട്, തിരുവല്ലം, അണ്ടൂര്‍കോണം, കാട്ടായിക്കോണം, ആര്യനാട്, പറണ്ടോട്, മലയന്‍തേരി ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
തുടര്‍ചലനങ്ങള്‍ ഉണ്ടാകില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മാതൃഭൂമി ഓണ്‍ലൈന്‍
ÄßøáÕÈLÉáø¢ æµÞÜï¢ ¼ßÜïµ{ßW ÍâºÜÈ¢
ÄßøáÕÈLÉáø¢ È·øJßæa 25 µßçÜÞÎàxV ºáx{ÕßÜᢠæµÞÜßÜïÏáæ¿ æÄAXçÎ~ÜÏßÜᢠÍâºÜÈ¢ ¥ÈáÍÕæMGá. ÄßøáÕÈLÉáøJí µÞGÞÏßçAÞâ, µÝAâG¢, çÉÞJXçµÞ¿í çÎ~ܵ{ßW çÈøßÏ çÄÞÄßÜáU ÍâºÜÈÎÞÃí ¥ÈáÍÕæMGÄí. èÕµßGí 6.45ÈÞÃí ÍâºÜÈÎáIÞÏÄí. ºßùÏßXµàÝí, ÕVAÜ ÍÞ·B{ßW ØÞÎÞÈc¢ ÈÜï ºÜÈ¢ ¥ÈáÍÕæMGá. ÍâºÜÈ¢ 2.25 æØAXÁí ÈàIáÈßKá . ùÕÈcâ ÕµáMßæa ÁßØÞØíxV ÎÞçȼíæÎaí æØW ¥ùßÏß‚ÄÞÃßÄí.
ùßµí¿V ØíæµÏßÜßW 3.4 ÄàdÕÄ çø~æM¿áJßÏ ÍâºÜÈJßæa dÉÍÕçµdw¢ È·øJßW ÈßKí18 µßçÜÞÎàxV ¥µæÜÏÞæÃKá µæIJß. Äá¿VºÜÈB{áIÞÕßæÜïKᢠ¼ÈBZ ÉøßdÍÞLøÞçÕIÄßæÜïKᢠ¥ÇßµãÄV ¥ùßÏß‚á.
മലയാള മനോരമ
ùßµí¿V ØíæµÏßÜßW 3.4 ÄàdÕÄ çø~æM¿áJßÏ ÍâºÜÈJßæa dÉÍÕçµdw¢ È·øJßW ÈßKí18 µßçÜÞÎàxV ¥µæÜÏÞæÃKá µæIJß. Äá¿VºÜÈB{áIÞÕßæÜïKᢠ¼ÈBZ ÉøßdÍÞLøÞçÕIÄßæÜïKᢠ¥ÇßµãÄV ¥ùßÏß‚á.
മലയാള മനോരമ
Subscribe to:
Posts (Atom)