Showing posts with label Kariavattom Campus. Show all posts
Showing posts with label Kariavattom Campus. Show all posts

Saturday, 26 September 2009

വനിതാഹോസ്റ്റല്‍

വനിതാ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുവീണു; വിദ്യാര്‍ഥിനിക്ക് പരിക്ക്

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരു വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു. എം.സി.ജെ. വിദ്യാര്‍ഥിനി ഉമയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരതരമല്ല.

ഇന്നുച്ചയ്ക്ക് രണ്ടു മണിക്കാണ് പഴക്കം ചെന്ന കെട്ടിടത്തിന്റെ പകുതിഭാഗം ഇടിഞ്ഞുവീണു. കാലപ്പഴക്കം ചെന്ന ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. അവധിദിവസമായതിനാല്‍ ഹോസ്റ്റലില്‍ അധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നില്ല.

നവരാത്രി ഉത്സവത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥിനികളില്‍ അധികവും അവധിയിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ഈ അടുത്തകാലത്താണ് ഇവിടെ ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായത്. അന്ന് ഇത് തകര്‍ന്നുവീഴാതിരുന്നത് അന്തേവാസികളുടെ ജീവന്‍റെ ബലം കൊണ്ടുതന്നെയാകണം.