തിരുവനന്തപുരത്ത് ശ്രീകാര്യത്തിനും ചാവടിമുക്കിനുമിടയില്‍ റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ചു. മാസങ്ങളോളം കുഴിയായി കിടന്നത്കഴിഞ്ഞദിവസം ടാര്‍ ചെയ്തു. പക്ഷെ ഒരു മാന്‍ഹോളിന്‍റെ അടപ്പ് റോഡ് നിരപ്പില്‍ നിന്നും ഒരടിയോളം പൊങ്ങി നില്‍ക്കുന്നു. ബൈക്ക് യാത്രക്കാര്‍ക്ക് കഷ്ടകാലംതന്നെ. സൂക്ഷിച്ചില്ലെങ്കില്‍ മറിഞ്ഞുവീണേക്കും. അല്ലെങ്കില്‍ ഡിസ്കെങ്കിലും തകരാറിലാവും ഉറപ്പ്.
നമ്മുടെ ചുറ്റും നിത്യവും പ്രതികരിക്കേണ്ടതായ എന്തെല്ലാം കാണുന്നു. സമയവും സൌകര്യവും ഉടനടി പ്രതികരണത്തില്നിന്നു് നമ്മെ പിന്തിരിപ്പിക്കുന്നു. ഇതാ ഒരു പ്രതികരണവേദി. ഞാന്‍ മനസ്സില്‍ തോന്നുന്നത് കുറിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ വെട്ടിത്തുറന്നെഴുതൂ..... പ്ലീസ്, കഴിയുമെങ്കില്‍ പ്രതികരിക്കൂ.
Wednesday, 15 February 2012
അപകട സാധ്യത
ഇന്ന് വൈകിട്ട് 6.30മണിയോടെ സ്റ്റാച്യൂവിന് സമീപം ഒരു വാഗണ്‍ആര്‍ കാര്‍ വളരെ വേഗത്തില്‍ zigzag ചെയ്ത് കടന്നുപോയി. എന്‍െറ മുന്നില്‍ ഒരു ബൈക്കിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണത് പാഞ്ഞുപോയത്. ബൈക്കില്‍ ഒരു യുവാവും യുവതിയുമായിരുന്നു. അവര്‍ വളരെവേഗം കാറിന് സമാന്തരമായെത്തുകയും ആക്രോശിക്കുകയും ചെയ്തു. കാര്‍ വിജെറ്റി ഹാളിനുമുന്നിലെ ട്രാഫിക് സിഗ്നലിനുമുന്നില്‍ നിറുത്തിയിട്ടപ്പോള്‍ ഞാനും ബൈക്കിലെത്തി. രണ്ടു ചെറുപ്പക്കാര്‍, അല്ല പയ്യന്മാര്‍ കഷ്‌ടി 20 വയസ്സുവരും. അവരോട് 'നിങ്ങള്‍ അവരെ ഇടിച്ചിടുമായിരുന്നല്ലോ' എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി 'ഇടിച്ചില്ലല്ലോ, പിന്നെ നിങ്ങള്‍ക്കെന്താ? ഞങ്ങള്‍ 4 വീല്‍കാരല്ലേ' എന്നായിരുന്നു. പിന്നെ അവരോടൊന്നും പറഞ്ഞിട്ടുകാര്യമില്ലെന്നു മനസ്സിലായി. 'അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എന്നൊരു നിമിഷം ആലോചിക്കാത്തതെന്താ' എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. അല്ലെങ്കില്‍ അവരുടെ സഹോദരനോ സഹോദരിയോ ആയിരുന്നെങ്കില്‍ എന്നു് അവര്‍ ചിന്തിക്കാത്തതെന്താ? ഇന്നലെ എന്‍െറ വീടിനടുത്ത് ഒരച്ഛനും മകളും ബൈക്ക് അപകടത്തില്‍പെട്ടു അച്ഛന്‍ തല്‍ക്ഷണം മരിച്ചുപോയിരുന്നു. വീട്ടുകാരുടെ നഷ്ടം എങ്ങിനെ നികത്തും?
Sunday, 1 January 2012
Saturday, 31 December 2011
ഒരു ഓര്‍ഡിനന്‍സുണ്ടെങ്കില്‍ ......!!!
പി.എസ്.സി. റാങ്ക് ലിസ്റ്റ് വിവാദത്തിനു വിരാമം
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടരുതെന്ന നിലപാടിലായിരുന്നു പി.എസ്.സി. അംഗങ്ങള്‍ (ദോഷം പറയരുതല്ലോ, ഇടതുപക്ഷക്കാര്‍). എന്നാല്‍ കാലാവധി നീട്ടാതിരുന്നാല്‍ പി.എസ്.സിയുടെ പല അധികാരങ്ങളും സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കവര്‍ന്നെടുക്കുമെന്ന് (...വലതുപക്ഷ?) ചെയര്‍മാന്‍ ഡോ: കെ.എസ്. രാധാകൃഷ്ണന്‍ മുന്നറിയിപ്പുനല്‍കി. സര്‍ക്കാരിനുമുന്നില്‍ മുട്ടുമടക്കരുതെന്നും തങ്ങളുടെ അധികാരത്തില്‍ ഉറച്ച് നില്‍ക്കണമെന്നും അംഗങ്ങള്‍ വാദിച്ചപ്പോള്‍ അഡ്വൈസ് ചെയ്യാനും ലിസ്റ്റിന്‍റെ കാലാവധി നീട്ടാനുമുള്ള അധികാരം വരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണക്ക്ട് വന്നാല്‍ നഷ്ടമാകുമെന്ന് ചെയര്‍മാന്‍ തുറന്നടിച്ചു. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ പി.എസ്.സി.യുടെ അദികാരം എന്നെന്നേക്കുമായി നഷ്ടമാകുമെന്നും ചെയര്‍മാന്‍ പറഞ്ഞത്രെ. (പിന്നെന്തു പി.എസ്.സി., എന്തു കമ്മിഷനംഗം)
അതോടെ എന്നാ പിന്നെ (മാനം രക്ഷിക്കാന്‍) ഒരു പ്രമേയമങ്ങു കിടക്കട്ടെ എന്നും വച്ച് ചായേം കുടിച്ച് വടേം തിന്നുംവച്ച് പാവങ്ങള് വീടുകളിലുംപോയി
റാങ്ക് ലിസ്റ്റ് വിവാദം തീര്‍ന്നതെന്തായാലും നന്നായി. അത് ലിസ്റ്റിന്‍െറ കാലാവധി നീട്ടിക്കൊടുത്തുകൊണ്ടായതു അതിലും നന്ന്. പക്ഷെ അതിനു ഓര്‍ഡിനന്‍സ് കാണിച്ച് വിരട്ടുകയും ആ വിരട്ടലില്‍ അംഗങ്ങള്‍ വീഴുകയും ചെയ്യരുതായിരുന്നു. അപ്പോള്‍ ഭരണഘടനാസ്ഥാപനമെന്നൊക്കെ പറയുന്നതിനെന്താ ഒരു അന്തസ്സ്?? റാങ്ക് ഹോള്‍ഡേഴ്സിന്‍െറ ആവശ്യം ഒരര്‍ത്ഥത്തില്‍ ന്യായമാണ് കാരണം മൂന്നുവര്‍ഷകാലാവധി നിശ്ചയിച്ചിട്ടുള്ള റാങ്ക് ലിസ്റ്റ്, വിരമിക്കല്‍ ഏകീകരണം മൂലം രണ്ടു "മാര്‍ച്ച്" മാസങ്ങളെ കടന്നുപോകുന്നുള്ളൂ. മൂന്നാമത്തേതിനായി എന്തായാലും അടുത്ത ഏപ്രില്‍ 30 നു മുമ്പാവുകയും ചെയ്യും. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നിലവിലുള്ള ലിസ്റ്റില്‍ നിന്നുതന്നെ നിയമനം ത്വരിതഗതിയില്‍ നടത്താന്‍ പി.എസ്.സി. തയ്യാറാകുകയും വേണം.

Sunday, 25 December 2011
Sunday, 16 October 2011
ടി.വി.രാജേഷില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല
തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തില്‍ വനിതാ വാച്ച്ആന്‍ഡ് വാര്‍ഡിനെ താന്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തോട് പ്രതികരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു.
നിയമസഭയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന അനിഷ്ട സംഭവങ്ങളുടെ നിജസ്ഥിതി പരിശോധനയ്ക്കുശേഷം വൈകീട്ട് നിയമസഭാ സ്പീക്കറുടെ ചേംബറില്‍നിന്നും പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകരോട് സംഭവം വിശദീകരിക്കുമ്പോഴാണ് ടി.വി.രാജേഷ് വികാരാധീനനായത്.
ആദ്യം ജയിംസ്മാത്യു എം.എല്‍.എ. ആണ് കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിച്ചത്. തുടര്‍ന്ന് ജയിംസ്മാത്യു വിശദീകരിച്ചതിലധികമായി തനിക്കൊന്നും പറയാനില്ലെന്ന ആമുഖവുമായാണ് പ്രസംഗം തുടങ്ങിയത്. ''എനിക്ക് അച്ഛനും അമ്മയും ഭാര്യയും ഉണ്ട്. അങ്ങനെയുള്ള ഞങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നത് മോശമാണ്'' എന്ന് പറഞ്ഞുവെങ്കിലും പ്രസംഗം തുടരാനാകാതെ പൊട്ടിക്കരയുകയായിരുന്നു. താന്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തതായി തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നുംകൂടി പറഞ്ഞെങ്കിലും തുടര്‍ന്ന് സംസാരിക്കാനാകാതെ പ്രസംഗം നിര്‍ത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന ജയിംസ്മാത്യു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രാജേഷിന് സംസാരിക്കാനായില്ല. തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഇടപെട്ട് രാജേഷിനെ ആശ്വസിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. (മാതൃഭൂമി, 15.10.2011)
************************************************
കഷ്ടം തന്നെ. ഇതാണോ യുവ എം.എല്‍.എ.- ഇങ്ങിനെയാണ് പ്രശ്നങ്ങളെ നേരിടുന്നതെങ്കില്‍ ഇദ്ദേഹമെങ്ങിനെ ഒരു നിയമസഭാമണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടും. ഇവരില്‍ നിന്നും ശക്തമായ പ്രതികരണവും അചഞ്ചലമായ മനസ്സാന്നിധ്യവും പ്രതീക്ഷിച്ച നാമാണ് ഇവിടെ ഞെട്ടിത്തരിച്ചുനില്‍ക്കുന്നത്. കുറച്ചുകാലമായി കേരള രാഷ്ട്രീയത്തില്‍ കരച്ചിലുകളുടെ കുത്തൊഴുക്കാണ്. സിന്ധുജോയി, രമേശ് ചെന്നിത്തല മുതലിങ്ങോട്ട് കരച്ചിലോടുകരച്ചില്‍തന്നെ. എന്തായാലും കഷ്ടമായിപ്പോയി എന്നല്ലാതെ എന്തു പറയാന്‍. രാജേഷ് എം.എല്‍.എ-യുടെ പ്രകടനം കാണണ്ടേ. മാതൃഭൂമിയുടെ ഈ ലിങ്കില്‍ അതിന്‍െറ വീഡിയോ ഉണ്ട് കണ്ടുനോക്കൂ.
*******************************************************
ടി.വി.രാജേഷ് എം.എല്‍.എ.യുടെ പ്രകടനം

Sunday, 2 October 2011
ജനങ്ങളുടെ വിജയം
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളകൌമുദി ഇന്ന് (2.10.2011) എഡിറ്റോറിയല്‍ എഴുതുകയുണ്ടായി. വിഷയത്തില്‍ താല്പര്യമുള്ളതുകൊണ്ട് ഞാന്‍ അതിവിടെ പകര്‍ത്തട്ടെ;
മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍റെ ദുരിതമത്രയും ഏറ്റുവാങ്ങേണ്ടിവന്ന ഒരു ജനതയുടെ പ്രാര്‍ത്ഥനയ്ക്ക് ഒടുവില്‍ ഫലമുണ്ടായിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍റെ ഉത്പാദനവും വിതരണവും പരിപൂര്‍ണ്ണമായി നിരോധിച്ചുകൊണ്ടുള്ള മുന്‍ ഉത്തരവ് പരമോന്നത കോടതി കഴിഞ്ഞദിവസം ശരിവച്ചതോടെ ഇതു സബന്ധിച്ച നിലനിന്നിരുന്ന തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ശാശ്വത വിരാമമായിരിക്കുകയാണ്. മുന്‍ എല്‍.ഡി.എഫ്സര്‍ക്കാരും സി.പി.എം.യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ-യും ജനപക്ഷത്തുനിന്നുകൊണ്ട് ചെയ്ത സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. മനുഷ്യന്‍റെ പ്രാണന്‍ പോയാലും വേണ്ടില്ല കച്ചവട താത്പര്യമാണ് വലുത് എന്ന നിലപാടില്‍ കഴിഞ്ഞിരുന്നവര്‍ക്ക് സുപ്രീകോടതി വിധി നിരാശാജനകമായിരിക്കുമെന്നതില്‍ സംശയമില്ല. കോര്‍പ്പറേറ്റുകളും അവരുടെ ഒത്താശക്കാരായ ചില രാഷ്ട്രീയക്കാരും എന്‍ഡോസള്‍ഫാനുവേണ്ടി ചരടുവലി നടത്തിയതാണ് പ്രശ്നം ഇത്രയധികം നീണ്ടുപോകാന്‍ കാരണം. കേന്ദ്ര കൃഷി മന്ത്രി ശരത്പവാറിന്‍റെ ഇതു സംബന്ധിച്ച നിലപാട് തീര്‍ത്തും ജനവിരുദ്ധമായിരുന്നു.
എഡിറ്റോറിയല്‍ മുഴുവനും വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Subscribe to:
Posts (Atom)