തിരുവനന്തപുരത്ത് ശ്രീകാര്യത്തിനും ചാവടിമുക്കിനുമിടയില്‍ റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ചു. മാസങ്ങളോളം കുഴിയായി കിടന്നത്കഴിഞ്ഞദിവസം ടാര്‍ ചെയ്തു. പക്ഷെ ഒരു മാന്‍ഹോളിന്‍റെ അടപ്പ് റോഡ് നിരപ്പില്‍ നിന്നും ഒരടിയോളം പൊങ്ങി നില്‍ക്കുന്നു. ബൈക്ക് യാത്രക്കാര്‍ക്ക് കഷ്ടകാലംതന്നെ. സൂക്ഷിച്ചില്ലെങ്കില്‍ മറിഞ്ഞുവീണേക്കും. അല്ലെങ്കില്‍ ഡിസ്കെങ്കിലും തകരാറിലാവും ഉറപ്പ്.
നമ്മുടെ ചുറ്റും നിത്യവും പ്രതികരിക്കേണ്ടതായ എന്തെല്ലാം കാണുന്നു. സമയവും സൌകര്യവും ഉടനടി പ്രതികരണത്തില്നിന്നു് നമ്മെ പിന്തിരിപ്പിക്കുന്നു. ഇതാ ഒരു പ്രതികരണവേദി. ഞാന്‍ മനസ്സില്‍ തോന്നുന്നത് കുറിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ വെട്ടിത്തുറന്നെഴുതൂ..... പ്ലീസ്, കഴിയുമെങ്കില്‍ പ്രതികരിക്കൂ.
Showing posts with label accident. Show all posts
Showing posts with label accident. Show all posts
Wednesday, 15 February 2012
അപകട സാധ്യത
ഇന്ന് വൈകിട്ട് 6.30മണിയോടെ സ്റ്റാച്യൂവിന് സമീപം ഒരു വാഗണ്‍ആര്‍ കാര്‍ വളരെ വേഗത്തില്‍ zigzag ചെയ്ത് കടന്നുപോയി. എന്‍െറ മുന്നില്‍ ഒരു ബൈക്കിനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണത് പാഞ്ഞുപോയത്. ബൈക്കില്‍ ഒരു യുവാവും യുവതിയുമായിരുന്നു. അവര്‍ വളരെവേഗം കാറിന് സമാന്തരമായെത്തുകയും ആക്രോശിക്കുകയും ചെയ്തു. കാര്‍ വിജെറ്റി ഹാളിനുമുന്നിലെ ട്രാഫിക് സിഗ്നലിനുമുന്നില്‍ നിറുത്തിയിട്ടപ്പോള്‍ ഞാനും ബൈക്കിലെത്തി. രണ്ടു ചെറുപ്പക്കാര്‍, അല്ല പയ്യന്മാര്‍ കഷ്‌ടി 20 വയസ്സുവരും. അവരോട് 'നിങ്ങള്‍ അവരെ ഇടിച്ചിടുമായിരുന്നല്ലോ' എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി 'ഇടിച്ചില്ലല്ലോ, പിന്നെ നിങ്ങള്‍ക്കെന്താ? ഞങ്ങള്‍ 4 വീല്‍കാരല്ലേ' എന്നായിരുന്നു. പിന്നെ അവരോടൊന്നും പറഞ്ഞിട്ടുകാര്യമില്ലെന്നു മനസ്സിലായി. 'അവരുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എന്നൊരു നിമിഷം ആലോചിക്കാത്തതെന്താ' എന്നു ചോദിക്കണമെന്നുണ്ടായിരുന്നു. അല്ലെങ്കില്‍ അവരുടെ സഹോദരനോ സഹോദരിയോ ആയിരുന്നെങ്കില്‍ എന്നു് അവര്‍ ചിന്തിക്കാത്തതെന്താ? ഇന്നലെ എന്‍െറ വീടിനടുത്ത് ഒരച്ഛനും മകളും ബൈക്ക് അപകടത്തില്‍പെട്ടു അച്ഛന്‍ തല്‍ക്ഷണം മരിച്ചുപോയിരുന്നു. വീട്ടുകാരുടെ നഷ്ടം എങ്ങിനെ നികത്തും?
Subscribe to:
Posts (Atom)