Showing posts with label reliance. Show all posts
Showing posts with label reliance. Show all posts

Wednesday, 13 May 2015

അസിസ്റ്റന്‍റ് ലേബര്‍ ഓഫീസറുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ന് (12-05-2015) രാത്രി 9.00 മണി മുതല്‍ റോഡില്‍ രണ്ടു അന്യ സംസ്ഥാനതൊഴിലാളികള്‍ കുഴിയെടുക്കുന്നു.  സ്ട്രീറ്റ് ലൈറ്റ്പോലുമില്ലാത്ത ഇവിടെ ഒരു ചെറിയ ടോര്‍ച്ച് വെളിച്ചത്തില്‍ പാരയും കൂടവും ഉപയോഗിച്ചാണ് കുഴിക്കുന്നത്.  റിലയന്‍സിന്‍െറ കേബിളിടാനാണത്രെ കുഴിയെടുക്കുന്നത്.  ആകെ രണ്ടുപേര്‍. സൂപ്പര്‍വൈസര്‍മാരെ ആരെയും കണ്ടുമില്ല. ഞാനവരുമായി സംസാരിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് രാവിലെ 5.00 മണി വരെ കുഴിക്കണമെന്നും 700 രൂപ കൂലി ലഭിക്കുമെന്നുമായിരുന്നു.  എന്തായാലും കഷ്ടമാണ്.  രാത്രിജോലിക്ക് കൂലി കൊടുക്കണമെന്നതോ പോട്ടെ അവശ്യം വേണ്ട ലൈറ്റെങ്കിലുമുണ്ടെങ്കില്‍ നന്നായിരുന്നു.  ഒരു വെളിച്ചവുമില്ലാത്ത അവിടെ നിന്നും ഞാനെന്‍റെ മൊബൈലില്‍ പകര്‍ത്തിയ ചിത്രം ചേര്‍ക്കുന്നു.  നിങ്ങള്‍ക്കെന്തെങ്കിലും കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല.